ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നാല് സ്ഥാനാര്‍ഥികളെക്കൂടെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ഒഡിഷയിലെ മൂന്നും പശ്ചിമബംഗാളിലെ ഒന്നും സീറ്റിലേക്കാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. ഒരു മണ്ഡലത്തിലെ സ്ഥാനാർത്ഥിയെ മാറ്റുകയും ചെയ്തു.
കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സംബൽപൂർ ലോക്‌സഭാ മണ്ഡലത്തില്‍ ദുലാൽ ചന്ദ്ര പ്രധാനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. പ്രണബ് പ്രകാശ് ദാസ് ആണ് ഇവിടെ ബിജെഡിയ്ക്ക് വേണ്ടി മത്സരിക്കുന്നത്.

Congress releases a list of 4 candidates for the #LokSabhaElections2024 pic.twitter.com/CujkQX0BT4
— ANI (@ANI) April 20, 2024

കിയോഞ്ജറിൽ മോഹൻ ഹേംബ്രാമിനെ മാറ്റി ബിനോദ് ബിഹാരി നായക്കിനെ മത്സരിപ്പിക്കും.  അസ്ക ലോക്‌സഭാ സീറ്റിൽ നിന്ന് ദേബകാന്ത ശർമ്മയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. പഞ്ചിമബംഗാളിലെ കാന്തിയില്‍ ഉര്‍ബശി ഭട്ടാചാര്യ ജനവിധി തേടും. 

By admin

Leave a Reply

Your email address will not be published. Required fields are marked *