പട്‌ന: ബിഹാറില്‍ മലയാളി സുവിശേഷകന് നേരേ സംഘപരിവാര്‍ ആക്രമണമെന്ന് പരാതി. കോട്ടയം മുട്ടുചിറ സ്വദേശി പാസ്റ്റര്‍ സി.പി സണ്ണിയാണ് ആക്രമണത്തിന് ഇരയായത്. പാസ്റ്ററെ മര്‍ദിച്ച അക്രമികള്‍ ഭീഷണിപ്പെടുത്തി ജയ് ശ്രീരാം വിളിപ്പിക്കുകയും ചെയ്തു. മര്‍ദനത്തില്‍ പാസ്റ്ററുടെ കഴുത്തിന് ഗുരുതര പരുക്കേറ്റു. ഞരമ്പുകള്‍ക്ക് ക്ഷതമേറ്റിട്ടുണ്ട്.
ബിഹാറിലെ ജമോയ് ജില്ലയില്‍ മാര്‍ച്ച് മൂന്നിനായിരുന്നു ആക്രമണം.ഭാര്യ കൊച്ചുറാണി പോളിന്റെ മുന്നില്‍ വച്ചായിരുന്നു ആക്രമണം. സമാനതകളില്ലാത്ത ആക്രമണമാണ് നടന്നതെന്ന് പാസ്റ്റര്‍ സണ്ണി പറഞ്ഞു. മര്‍ദനം അക്രമിസംഘം തന്നെ ഫോണില്‍ ചിത്രീകരിക്കുകയും ചെയ്തു.