ഡൽഹി: ഡൽഹി നിയമസഭാ സെക്രട്ടറി രാജ് കുമാറിനെ ആഭ്യന്തര മന്ത്രാലയം സസ്പെൻഡ് ചെയ്തു. എൻസിടി സർക്കാരിൽ ഭൂമി ഏറ്റെടുക്കൽ കളക്ടറായിരുന്ന കാലത്ത് റാണി ഝാൻസി മേൽപ്പാലം പദ്ധതിയുമായി ബന്ധപ്പെട്ട ക്രമക്കേടുകളുടെ പേരിലാണ് സസ്പെൻഷൻ.
തൻ്റെ നിലപാട് വിശദീകരിക്കാൻ ആഭ്യന്തര മന്ത്രാലയം അവസരം തന്നില്ലെന്ന് ഡൽഹി, ആൻഡമാൻ നിക്കോബാർ ദ്വീപ് സിവിൽ സർവീസസ് ഉദ്യോഗസ്ഥനായ രാജ് കുമാർ പ്രതികരിച്ചു.
2023 സെപ്റ്റംബറിൽ ഡൽഹിയിലെ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരുടെ പാനലിൻ്റെ ശുപാർശകളെ തുടർന്ന് നാഷണൽ ക്യാപിറ്റൽ സിവിൽ സർവീസ് അതോറിറ്റി (എൻസിസിഎസ്എ) രാജ് കുമാറിനെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചിരുന്നു. 
എന്നാൽ മാസങ്ങൾക്ക് ശേഷം കുമാറിനെതിരെ അച്ചടക്ക നടപടി ആലോചിക്കുകയാണെന്ന് പറഞ്ഞ് ഏപ്രിൽ 16 ന് ആഭ്യന്തര മന്ത്രാലയം സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിപ്പിക്കുകയായിരുന്നു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *