കല്‍ബ: കൽബയിലെ പ്രളയ ബാധിതർക്ക് വേണ്ടിയുള്ള ഭക്ഷണ വിതരണം കൽബ ഇന്ത്യൻ സോഷ്യൽ ആൻറ് കൾച്ചറൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലുലു ഗ്രൂപ്പിന്റെ സഹകരണത്തോടെ ക്ലബ്ബ് പ്രസിഡണ്ട് സൈനുദ്ദിൻ നാട്ടിക, ജനറൽ സെക്രട്ടറി കെ.സി. അബൂബക്കർ, മുൻ പ്രസിഡണ്ട് എൻ എം അകബ്ദുൾ സമദ് ലുലു ഹൈപ്പർമാർക്കററ്‌ ഫുജൈറ ജനറൽ മാനേജർ എന്നിവരുടെ നേതൃത്വത്തിൽ നിർച്ചഹിക്കുന്നു. 
നേരിട്ട് എത്താൻ കഴിയാത്തവർക്ക് അവരുടെ താമസ സഥലത്ത് എത്തിച്ചു നൽകുകയും ചെയ്തു. ഇനിയും ധാരാളം ആളുകൾ ആവശ്യക്കാരായി ഉണ്ട്. വസ്ത്രങ്ങളും കിടക്കകളും വിരിപ്പുകളും പുതപ്പും നഷ്ടപ്പെട്ടവരുണ്ട്. വീടുകളിൽ വെള്ളവും ചെളിയും കയറി താമസിക്കാൻ കഴിയാതെ തിരിച്ചു പോകാത്ത കുടുംബങ്ങളടക്കമുണ്ട്.
വെള്ളം ഇറങ്ങിയിട്ടില്ല. ക്ലബ്ബുമായി സഹകരിച്ച് ദുരിത ബാധിതർക്ക് സഹായമെത്തിക്കാൻ താല്പര്യമുള്ളവരും സഹായം ആവശ്യമുള്ളവരും ക്ലബ്ബ് ഓഫീസുമായി ബന്ധപ്പെടമെന്ന് അറിയിക്കുന്നു. 09.2777357, 0586252357 എന്നീ നമ്പുറുകളിൽ ബന്ധപ്പെടാന്നുന്നതാണ്. സാധനങ്ങൾ ലഭ്യമാകുന്നതനുസരിച്ച് ആദ്യമാദ്യം റജിസ്ട്രർ ചെയ്യുന്നവർക്ക് മുൻഗണന നൽകി വിതരണം ചെയ്യുന്നതാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *