തളിപ്പറമ്പ്: പതിനാറു വയസുകാരനെ നിരവധി തവണ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവാവിന് 113 വര്‍ഷം തടവും 1,75,000 രൂപ പിഴയും ശിക്ഷ വിധിച്ച് തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി. 
കുറുമാത്തൂര്‍ ഡയറിയിലെ കുന്നില്‍ വീട്ടില്‍ പി. മഹേഷി(37)നെയാണ് ജഡ്ജി ആര്‍. രാജേഷിന്റ് ശിക്ഷ വിധിച്ചത്. 2017-18 കാലഘട്ടത്തിലായിരുന്നു ഇയാള്‍ കുട്ടിയെ നിരവധി തവണ പീഡിപ്പിച്ചത്. കുട്ടിയെ പട്ടികകൊണ്ട് അടിച്ചത് ഉള്‍പ്പെടെ ഏഴു വകുപ്പുകളിലായാണു ശിക്ഷ. പതിനാറുകാരന്റെ ഇരട്ട സഹോദരനെ ഇയാള്‍ ഇത്തരത്തില്‍ പീഡിപ്പിച്ച കേസിന്റെ വിചാരണ പോക്സോ കോടതിയില്‍ അവസാനഘട്ടത്തിലാണ്.
ശ്രീകണ്ഠപുരം സിഐ ആയിരുന്ന കെ.ആര്‍. രഞ്ജിത്താണ് ആദ്യഘട്ടത്തില്‍ കേസന്വേഷിച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്. പിന്നീട് സിഐ ഇ.പി. സുരേശനാണ് തുടരന്വേഷണം നടത്തി കുറ്റപത്രം നല്‍കിയത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ. ഷെറിമോള്‍ ജോസ് ഹാജരായി.

By admin

Leave a Reply

Your email address will not be published. Required fields are marked *