കബഡ് : കെ. എം.ആർ. എം അബ്ബാസിയ ഏരിയയുടെ നേതൃത്വത്തിൽ പിക്നിക് ഏപ്രിൽ 18-19 തീയതികളിൽ ആബാ -2024 എന്ന പേരിൽ കബഡ് ഷാലയിൽ വെച്ചു നടത്തപെട്ടു.
കെ. എം ആർ എം അബ്ബാസിയ ഏരിയ പ്രയർ കോർഡിനേറ്റർ നേതൃത്വം കൊടുത്ത പ്രാർത്ഥനയോട് കൂടി ആരംഭിച്ച പിക്നിക് മാജിക്,കുട്ടികളുടെ ഡാൻസ്,കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വിവിധതരം മത്സരങ്ങൾ എന്നിവയും നടത്തി.
കെ. എം. ആർ. എം. ആത്മീയ ഉപദേഷ്ടവു ജോൺ തൂണ്ടിയത്തു കോർ എപ്പസ്കോപ്പാ, സിഎംസി അംഗങ്ങൾ, മറ്റു ഏരിയ നിന്നും ഉള്ള എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും പിക്നിക് സന്ദർശിച്ചു.
കെ. എം. ആർ. എം അബ്ബാസിയ ഏരിയ പ്രസിഡന്റ് ജോജി വെള്ളാപ്പള്ളി അധ്യക്ഷനായ സമാപന യോഗത്തിൽ കെ എംആർ എം പ്രസിഡന്റ് ബാബുജി ബത്തേരി, ട്രഷറാർ റാണ,കെ. എം. ആർ. എം. അഡ്വൈസറി ബോർഡ് ചെയർമാൻ ജോജിമോൻ തോമസ്,ചീഫ് ഓഡിറ്റർ ഷാജി വർഗീസ് മേലെകാലയിൽ, ഏരിയ കമ്മറ്റി അംഗങ്ങൾ പങ്കെടുത്തു.
വിജയികൾക്കുള്ള സമ്മാനദാനവും നടത്തി.