മനാമ: ഒഐസിസി എറണാകുളം ജില്ലാ കമ്മിറ്റിയുടെ ഫാമിലി ക്ലബ്ബ് ഈദിനോട് അനുബന്ധിച്ചു ഒരു ഒത്തുകൂടൽ സംഘടിപ്പിച്ചു. ഫാമിലി ക്ലബ്ബ് മെംബേഴ്‌സും അവരുടെ ഫാമിലിയും ഒത്തുകൂടിയ പരിപാടി എല്ലാവരും ആസ്വദിച്ചു.
പൂളിൽ ഒത്തുകൂടിയ പരിപാടിയിൽ പൂൾ, ഫൺ ഗെയിമുകൾ, മത്സരങ്ങൾ, കലാ പ്രകടനങ്ങൾ, സമ്മാനങ്ങൾ, ലൈവ് കുക്കിങ് എല്ലാം കൂടി പങ്കെടുത്തവർക്ക് ഒരു നല്ലൊരു അനുഭവം കൂടിയായി മാറി. 
ഇത്തരം പരിപാടികൾ എല്ലാവരെയും പരസ്പരം കൂടുതൽ അടുപ്പിക്കാൻ കഴിയും എന്ന്‌ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. വളരെ നല്ലൊരു പരിപാടി ആയിരുന്നു, ഇത്തരം പരിപാടികൾ ഇനിയും സംഘടിപ്പിക്കണം എന്നും  പലരും ആഗ്രഹം പങ്കുവച്ചു.
ജലീൽ മുല്ലപ്പിള്ളി, അൻസൽ കൊച്ചൂടി, ജേക്കബ് തെക്കുംതോട്, ഡോളി ജോർജ്, സജു കുറ്റിക്കാട്ട്, സിൻസാൺ ചാക്കോ, നെൽസൺ വർഗീസ്, സുനിൽ തോമസ്, നിതീഷ് സക്കറിയ, ഇഖ്ബാൽ, ഇ.വി.രാജീവൻ, അനു ബി കുറുപ്പ്, ഷാൻ സലിം, അഷ്‌റഫ് കള്ളാട്ട്, ജയശങ്കർ, ഡെന്നി മഞ്ഞളി, ജോർജ് മഞ്ഞളി, ആന്റൂ മഞ്ഞളി, സുനിൽ രാധാകൃഷ്ണൻ എന്നിവരും കുടുംബവും പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *