ഇനി നിവിന്റെ കാലം, ആൽപറമ്പിൽ ഗോപിയായി വിളയാട്ടം; ചിരിപ്പിച്ച് രസിപ്പിച്ച് ‘മലയാളി ഫ്രം ഇന്ത്യ’ സോംഗ്
നിവിൽ പോളി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘മലയാളി ഫ്രം ഇന്ത്യ’യുടെ പ്രമോ സോംഗ് റിലീസ് ചെയ്തു. വേൾഡ് മലയാളി ആൻന്ദം എന്ന് പേരിട്ടിരിക്കുന്ന ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് ജേക്സ് ബിജോയ് ആണ്. ഷാരിസ് മുഹമ്മദ്, സുഹൈൽ കോയ എന്നിവരുടെ വരികൾക്ക് ശബ്ദം നൽകിയിരിക്കുന്നത് അക്ഷയ് ഉണ്ണികൃഷ്ണനും ജേക്സ് ബിജോയും ചേർന്നാണ്.
മലയാളികളെ വർണിച്ച് കൊണ്ടുള്ള ഈ ഗാനം ഇതിനോടകം പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തു കഴിഞ്ഞു. നിവിൻ പോളിയുടെ ശക്തമായ തിരിച്ചു വരവാകും ഈ സിനിമ എന്നാണ് ഏവരും വിധി എഴുതുന്നത്. വർഷങ്ങൾക്കു ശേഷം എന്ന ചിത്രത്തിലൂടെ വലിയ കം ബാക് നടത്തിയ നിവിൻ ഈ സിനിമയിൽ വൻ ഹൈപ്പ് സൃഷ്ടിക്കുമെന്ന് ആരാധകർ ഒന്നടങ്കം പറയുന്നുണ്ട്. ആൽപറമ്പിൽ ഗോപി എന്നാണ് മലയാളി ഫ്രം ഇന്ത്യയിൽ നിവിന്റെ കഥാപാത്ര പേര്.