കഴിഞ്ഞ ദിവസം അവിചാരിതമായി നജീബിനെ അദ്ദേഹത്തിന്റെ വീടിനടുത്തുള്ള ചെറിയ ടൗണിൽ വെച്ച് കണ്ടുമുട്ടി. കേട്ടിട്ടുള്ളതുപോലെതന്നെ വളരെ നല്ല പെരുമാറ്റം. തുറന്ന പ്രകൃതം. സിനിമയുടെ വിജയത്തിന്റെ ഉത്സാഹം.
പിന്നെ ഇപ്പോഴുള്ള തിരക്ക് ഒക്കെ ഞങ്ങൾ ചുരുങ്ങിയ സമയം കൊണ്ട് സംസാരിച്ചു. സെൽഫിയുംമെടുത്തു, യാത്രപറയും നേരം ഞാനൊരു പ്രത്യക ചോദ്യം ചോദിച്ചു.
സിനിമയിൽ അഭിനയിക്കാൻ പ്ലാൻ ഉണ്ടോ ? മറുപടി ആത്മവിശ്വാത്തോടെ നോക്കാം എന്നായിരുന്നു. ഒരു പക്ഷെ നജീബിലെ നടനെ മലയാളസിനിമ കണ്ടെടുത്തേക്കാം. ഈ സാധ്യത ഇവിടെ അറിയിക്കട്ടെ….
-ആസിഫ് കോഹിനൂർ