ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം ഇന്ന് നടക്കാനിരിക്കെ വോട്ടർമാർക്ക് ആശംസയുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നിങ്ങളുടെ വോട്ട് ഇന്ത്യയുടെ ജനാധിപത്യത്തിന്റെയും വരും തലമുറകളുടെയും ഭാവി തീരുമാനിക്കുന്നു.കഴിഞ്ഞ 10 വർഷമായി രാഷ്ട്രത്തിന്റെ ആത്മാവിനേറ്റ മുറിവുകളിൽ നിങ്ങളുടെ വോട്ടിന്റെ ബാം പുരട്ടി ജനാധിപത്യത്തെ ശക്തിപ്പെടുത്തണണെന്നും രാഹുൽ സോഷ്യൽമീഡിയയായ എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.വെറുപ്പിനെ പരാജയപ്പെടുത്തുക, ഓരോ കോണിലും സ്‌നേഹത്തിന്റെ കട തുറക്കണമെന്നും രാഹുൽ എക്‌സിൽ കുറിച്ചു.
ഭരണ ഘടനയും ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടത്തിന് തുടക്കമായെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രതികരിച്ചു.പോരാട്ടം ഇന്ന് തുടങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ശോഭനമായ ഭാവി രൂപപ്പെടുത്താനുള്ള തെരഞ്ഞെടുപ്പാണെന്നായിരുന്നു ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രതികരണം.
17 സംസ്ഥാനങ്ങളിലെയും നാല് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 102 മണ്ഡലങ്ങളിലേക്കാണ് ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുക. വോട്ടെടുപ്പ് നടക്കുന്ന 102 മണ്ഡലങ്ങളില്‍ 42 എണ്ണം ബിജെപിയുടെ പക്കലിൽ ഉള്ളവയാണ്. തമിഴ്നാട്ടില്‍ ആകെയുള്ള 39 സീറ്റുകളില്‍ ഇന്ന് തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍, പുതുച്ചേരിയിലെയും ലക്ഷദ്വീപിലെയും ഓരോ സീറ്റിലും ഇന്ന് വോട്ടെടുപ്പ് നടക്കും. രാജസ്ഥാനില്‍ 12 സീറ്റുകളിലേക്കും ഉത്തര്‍പ്രദേശില്‍ എട്ട് സീറ്റുകളിലും അസമിലെയും ഉത്തരാഖണ്ഡിലെയും അഞ്ചും ബിഹാറില്‍ നാലും മധ്യപ്രദേശില്‍ ആറും പശ്ചിമ ബംഗാളിൽ മൂന്നും, മണിപ്പുരില്‍ രണ്ടും സീറ്റുകളിലേക്കാണ് ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുക.
ഛത്തീസ്ഗഡില്‍ ശക്തമായ മാവോയിസ്റ്റ് സാന്നിധ്യമുളള ബസ്തറിലും വോട്ടെടുപ്പ് നടക്കുന്നുണ്ട്. രാവിലെ 7 മണിക്ക് ആരംഭിക്കുന്ന പോളിങ് വൈകിട്ട് 6 മണിയോടെ അവസാനിക്കും. ഹെലികോപ്ടറുകൾ, പ്രത്യേക ട്രെയിനുകൾ ഒരു ലക്ഷത്തോളം വാഹനങ്ങൾ ഒപ്പം സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പിന് പുറമേ അരുണാചൽ പ്രദേശ് , സിക്കിം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കും ഇന്ന് വോട്ടെടുപ്പ് നടക്കും

By admin

Leave a Reply

Your email address will not be published. Required fields are marked *