ഡല്‍ഹി: ലോകത്തെ ഏറ്റവും പൊക്കം കുറഞ്ഞ വനിത ജ്യോതി ആംഗേ വോട്ടുരേഖപ്പെടുത്തി. കേന്ദ്രമന്ത്രി നിതിന്‍ ഖഡ്കരി മത്സരിക്കുന്ന നാഗ്പൂരിലാണ് ജ്യോതി വോട്ട് രേഖപ്പെടുത്തിയത്.
തമിഴ്നാട് ഗവർണർ റ്റി എൻ രവി ഭാര്യ ലക്ഷ്മിക്കൊപ്പമെത്തി ചെന്നൈയില്‍ വോട്ട് രേഖപ്പെടുത്തി.
പതിനൊന്ന് മണിവരെയുള്ള വോട്ടെടുപ്പ് കണക്കുകള്‍ പ്രകാരം ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന 8 ലോക്‌സഭാ മണ്ഡലങ്ങളില്‍ പോളിങ്ങ് 25% പിന്നിട്ടു.
അസം ദേശീയ പരിഷത്തിൻ്റെ ലുറിൻ ജ്യോതി ഗൊഗോയ് വോട്ട് ചെയ്തു. ദിബ്രുഗഡ് ലോക്‌സഭാ മണ്ഡലത്തിൽ മത്സരിക്കുന്ന ലുറിൻ ജ്യോതി ഗൊഗോയ് ടിൻസുകിയ അസംബ്ലി മണ്ഡലത്തിന് കീഴിലുള്ള ലൈപുലി എംഇ സ്കൂൾ ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്.