തിരുവനന്തപുരം: ആറ്റിങ്ങല്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശിന് വേണ്ടി വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്ന് ആരോപിച്ച് വ്യവസായി ബിജു രമേശിനെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞു.  അരുവിക്കര വടക്കേമലയിൽ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി സുരേഷിന്റെ വീട്ടിലായിരുന്നു ബിജു രമേശ് എത്തിയത്. 
ബിജു രമേശിനെയും യുഡിഎഫ് പ്രവർത്തകരെയും എൽഡിഎഫ് പ്രവർത്തകർ തടഞ്ഞുവെച്ചു.  വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ബിജു രമേശിനെ അരുവിക്കര സ്റ്റേഷനിലേക്ക് മാറ്റി. സ്ഥലത്ത് തര്‍ക്കമുണ്ടായി. തെരഞ്ഞെടുപ്പ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ  പണം കണ്ടെത്താനായില്ലെന്നാണ് സൂചന. അടൂര്‍ പ്രകാശിന്റെ ബന്ധു കൂടിയാണ് ബിജു രമേശ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed