ഡല്‍ഹി: ഫിലിപ്പീന്‍സിന് ബ്രഹ്‌മോസ് സൂപ്പര്‍സോണിക് ക്രൂസ് മിസൈലുകള്‍ കൈമാറി ഇന്ത്യ. ഇരുരാജ്യങ്ങളും തമ്മില്‍ 2022-ല്‍ ഒപ്പുവെച്ച 375 മില്യണ്‍ ഡോളര്‍ കരാറിന്റെ ഭാഗമായാണ് മിസൈലുകളുടെ കൈമാറ്റം.
ഇന്ത്യന്‍ വ്യോമസേനയുടെ അമേരിക്കന്‍ നിര്‍മിത സി-17 ഗ്ലോബ്മാസ്റ്റര്‍ വിമാനത്തിലാണ് ഫിലീപ്പീന്‍സ് മറൈന്‍ കോര്‍പ്‌സിന് (ഫിലിപ്പീന്‍സ് നാവികസേന) കൈമാറാനുള്ള മിസൈലുകള്‍ അയച്ചത്. ഇതിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. മിസൈലുകള്‍ കൈമാറുമ്പോള്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ഫിലീപ്പീന്‍സ് മറൈന്‍ കോര്‍പ്‌സ് ഉദ്യോഗസ്ഥര്‍ക്ക് മധുരം വിതരണം ചെയ്തു.
#WATCH | BrahMos supersonic cruise Missiles delivered to the Philippines by India today. The two countries had signed a deal worth USD 375 million in 2022. pic.twitter.com/CLdoxiChb5
— ANI (@ANI) April 19, 2024