പൃഥ്വിരാജും ബേസില്‍ ജോസഫും പ്രധാന വേഷത്തില്‍ എത്തുന്ന ‘​ഗുരുവായൂരമ്പലനടയില്‍’ എന്ന ചിത്രത്തിന്‍റെ ടീസര്‍ ഏറ്റെടുത്ത് പ്രേക്ഷകര്‍. ഇന്നലെ എത്തിയ ടീസര്‍ യുട്യൂബ് ട്രെൻഡിംഗ് ലിസ്റ്റില്‍ ഒന്നാമതാണ്. ഒരു വിവാഹവും അതിന് മുന്‍പ് നടക്കുന്ന രസകരമായ സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്‍റെ പ്രമേയം എന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ‘​ജയ ജയ ജയ ജയഹേ’​ എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിനു ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ചിത്രം കോമഡി- ഫാമിലി എന്‍റര്‍ടെയ്നര്‍ ആയിരിക്കും. 
ആനന്ദ്, വിനു രാമചന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. വിനുമായി ബേസില്‍ എത്തുമ്പോള്‍ ആനന്ദ് ആയി പൃഥ്വിരാജും വേഷമിടുന്നു. അനശ്വര രാജന്‍, നിഖില വിമല്‍ എന്നിവരാണ് നായിക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇഫോർ എന്റർടൈൻമെന്റ് ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ  ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ യോഗി ബാബു, ജഗദീഷ്, രേഖ, ഇർഷാദ്, സിജു സണ്ണി, സഫ്‌വാൻ, കുഞ്ഞികൃഷ്ണൻ മാസ്റ്റർ, മനോജ്‌ കെ യു തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.
നീരജ് രവിയാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ‘കുഞ്ഞിരാമായണ’ത്തിനു ശേഷം ദീപു പ്രദീപ് രചന നിർവഹിക്കുന്ന ചിത്രം കൂടിയാണ് ‘ഗുരുവായൂരമ്പലനടയില്‍’. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ഹാരിസ് ദേശം,എഡിറ്റർ- ജോൺ കുട്ടി,സംഗീതം അങ്കിത് മേനോൻ,പ്രൊഡക്ഷൻ കൺട്രോളർ-റിനി ദിവാകർ, ആർട്ട് ഡയറക്ടർ- സുനിൽ കുമാർ, കോസ്റ്റ്യൂം ഡിസൈനർ- അശ്വതി ജയകുമാർ, മേക്കപ്പ്-സുധി സുരേന്ദ്രൻ, സൗണ്ട് ഡിസൈനർ- അരുൺ എസ് മണി, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ശ്രീലാൽ, സൗണ്ട് മിക്സിംങ്-എം ആർ രാജകൃഷ്ണൻ, ആക്ഷൻ-ഫെലിക്സ് ഫുകുയാഷി റവ്വേ, സ്റ്റിൽസ്-ജെസ്റ്റിൻ ജെയിംസ്, റോഹിത് കെ സുരേഷ്,ഡിസൈൻ-ഡികൾട്ട് സ്റ്റുഡിയോ, സെക്കന്റ് യൂണിറ്റ് ക്യാമറ-അരവിന്ദ് പുതുശ്ശേരി,ഫിനാൻസ് കൺട്രോളർ-കിരൺ  നെട്ടയിൽ,പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്- അനീഷ് നന്ദിപുലം, വിനോഷ് കൈമൾ, പി ആർ ഒ-എ എസ് ദിനേശ് എന്നിവരാണ് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed