ഡല്‍ഹി: രാജ്യത്തിൻ്റെ ആത്മാവിനേറ്റ മുറിവ് മായ്ക്കാൻ വോട്ടർമാരോട് രാഹുൽ ഗാന്ധിയുടെ ആഹ്വാനം.
‘നിങ്ങളുടെ ഓരോ വോട്ടും ഇന്ത്യൻ ജനാധിപത്യത്തിൻ്റെയും വരും തലമുറയുടെയും ഭാവി തീരുമാനിക്കും. കഴിഞ്ഞ 10 വർഷമായി രാജ്യത്തിൻ്റെ ആത്മാവിനേറ്റ മുറിവുകളിൽ നിങ്ങളുടെ വോട്ടിൻ്റെ ബാം പുരട്ടി ജനാധിപത്യത്തെ ശക്തിപ്പെടുത്തുക’ രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.
വെറുപ്പിനെ പരാജയപ്പെടുത്താനും, സ്നേഹത്തിൻ്റെ കട എല്ലാ മുക്കിലും മൂലയിലും തുറക്കാനും രാഹുൽ ആഹ്വാനം ചെയ്തു.
ബസ്തറിലെ ജനങ്ങളെല്ലാവരും വോട്ടുരേഖപ്പെടുത്താൻ എത്തണമെന്ന് അഭ്യർത്ഥിച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ്. ആദ്യഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന ബസ്തറില്‍ രാവിലെ ഏഴിന് തന്നെ തിരഞ്ഞെടുപ്പ് ആരംഭിച്ചിരുന്നു.
നക്‌സല്‍ ബാധിത മേഖലയായ ബസ്തറില്‍ വലിയ സുരക്ഷാ സംവിധാനങ്ങളോടെയാണ് തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്.