തിരക്ക് കാരണം കയറാൻ കഴിയുന്നില്ല, ട്രെയിനിന്റെ വാതിൽ തകർത്ത് യുവാവ്- വീഡിയോ

ദില്ലി: തിരക്ക് കാരണം കയറാൻ കഴിയാത്തിനാൽ ട്രെയിനിൽ ​ചില്ലുവാതിൽ തകർത്ത് യാത്രക്കാരൻ.  കോച്ചിൻ്റെ ഗ്ലാസ് പൊട്ടിച്ച് കോച്ചിലേക്ക് പ്രവേശിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ റെയിൽവേ സംരക്ഷണ സേന  (ആർപിഎഫ്) നടപടി തുടങ്ങി. ഘർ കെ കലേഷ് എന്ന യൂസറാണ് എക്‌സിൽ പോസ്റ്റ് ചെയ്തത്. വീഡിയോ 20 ലക്ഷത്തിലധികം ആളുകൾ കണ്ടു. കൈഫിയത്ത് എക്‌സ്പ്രസിലാണ് സംഭവം. തിരക്കേറിയതിനാൽ ഒരു യാത്രക്കാരന് കോച്ചിലേക്ക് പ്രവേശിക്കാൻ കഴിയാത്തതിനാൽ ഗ്ലാസ് തകർക്കുകയായിരുന്നു. ട്രെയിനിന്റെ എസി കോച്ചിലായിരുന്നു സംഭവം. തിരക്കുകാരണം യാത്രക്കാർ വെസ്റ്റിബ്യൂൾ തിങ്ങിനിറഞ്ഞതിനാൽ വാതിൽ തുറക്കാനായില്ല.

ഈ സമയം ആളുകൾ പ്ലാറ്റ്‌ഫോമിൽ ഓടുന്നതും കോച്ചിൽ കയറാൻ ശ്രമിക്കുന്നതും കാണാം. വാതിൽ തുറക്കാൻ കഴിയാതായതോടെ പെട്ടെന്ന്, ഒരാൾ ഗ്ലാസ് പൊട്ടിച്ച് അകത്തുകയറാൻ ശ്രമിച്ചു.  ഡോർ തകർത്തയാൾത്ത് ട്രെയിനിൽ കയറാൻ കഴിഞ്ഞോ എന്ന് വ്യക്തമല്ല. ഇയാളുടെ ടിക്കറ്റ് കൺഫേം ആയിരുന്നുവെന്നും പോസ്റ്റിൽ പറയുന്നു. നോർത്തേൺ റെയിൽവേയും വീഡിയോയോട് പ്രതികരിച്ചു. വിഷയം പരിശോധിക്കാൻ ആർപിഎഫിനോട് ആവശ്യപ്പെട്ടു. ഗാസിയാബാദിലെ ഇൻസ്പെക്ടറെ വിവരം അറിയിച്ചതായി ആർപിഎഫ് ദില്ലി ഡിവിഷൻ പ്രതികരിച്ചു. 

 

By admin