തെലുങ്കില്‍ ഈ വര്‍ഷം തിയറ്ററുകളില്‍ ആളെക്കൂട്ടിയ ചിത്രങ്ങളിലൊന്നാണ് ടില്ലു സ്ക്വയര്‍. 2022 ല്‍ പുറത്തെത്തി ബോക്സ് ഓഫീസില്‍ വിജയം നേടിയ ഡിജെ ടില്ലുവിന്‍റെ സീക്വല്‍ ആണ് ടില്ലു സ്ക്വയര്‍. സിദ്ധു ജൊന്നലഗഡ്ഡയുടെ നായികയായി എത്തിയത് അനുപമ പരമേശ്വരന്‍ ആണ്. ആഗോള ബോക്സ് ഓഫീസില്‍ 125 കോടി നേടിയ ചിത്രമാണിത്. ഇപ്പോഴിതാ ചിത്രം ഒടിടി സ്ട്രീമിംഗിന് ഒരുങ്ങുകയാണ്.
പ്രമുഖ പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സിലൂടെ ഏപ്രില്‍ 26 ന് ചിത്രം എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഒടിടി റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. മാര്‍ച്ച് 29 ന് ആയിരുന്നു ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ്. മാലിക് റാം സംവിധാനം ചെയ്ത ചിത്രം റൊമാന്‍റിക് ക്രൈം കോമഡി വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. ഡി ജെ ടില്ലു എന്ന കഥാപാത്രമായി സിദ്ധു എത്തുമ്പോള്‍ ലില്ലി ജോസഫ് എന്നാണ് അനുപമയുടെ കഥാപാത്രത്തിന്‍റെ പേര്. സിത്താര എന്‍റര്‍ടെയ്ന്‍മെന്‍റ്സ്, ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസ് എന്നീ ബാനറുകളില്‍ സൂര്യദേവര നാഗവംശി, രവി ആന്‍റണി പുഡോട്ട എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.
2022 ല്‍ പുറത്തെത്തി ബോക്സ് ഓഫീസില്‍ വിജയം നേടിയ ഡിജെ ടില്ലുവിന്‍റെ സീക്വല്‍ ആണ് ടില്ലു സ്ക്വയര്‍. ചിത്രത്തിന്‍റെ സഹരചനയും നായകന്‍ സിദ്ധു ജൊന്നലഗഡ്ഡയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. മുരളീധര്‍ ഗൗഡ്, സിവിഎല്‍ നരസിംഹ റാവു, മുരളി ശര്‍മ്മ, പ്രണീത് റെഡ്ഡി കല്ലെം, രാജ് തിരണ്ഡസു തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം സായ് പ്രകാശ് ഉമ്മഡിസിംഗു, എഡിറ്റിംഗ് നവീന്‍ നൂലി, സംഗീതം റാം മിറിയാല, അച്ചു രാജാമണി, പശ്ചാത്തല സംഗീതം ഭീംസ് സിസിറൊലിയോ.
ALSO READ : മലയാളത്തില്‍ ‘പ്യാര്‍’, ഇംഗ്ലീഷില്‍ ‘വൈ നോട്ട്’; മനോജ് ഗോവിന്ദന്‍ ചിത്രം വരുന്നു