രഞ്ജിത്ത് സജീവ്, ദിലീഷ് പോത്തൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഫ്രാഗ്രന്റ്‌ നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആൻ, സജീവ് എന്നിവർ ചേർന്ന് നിർമിക്കുന്ന ഗോളം എന്ന ചിത്രം മെയ് 24 ന് പ്രദർശനത്തിനെത്തുന്നു. സസ്പെൻസ് മിസ്റ്ററി ത്രില്ലറായി ഒരുങ്ങുന്ന ഗോളം നവാഗതനായ സംജാദ് സംവിധാനം ചെയ്യുന്നു. മൈക്ക്, ഖൽബ് എന്നീ ചിത്രങ്ങൾക്ക്  ശേഷം രഞ്ജിത്ത് സജീവ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗോളത്തിൽ ദിലീഷ് പോത്തൻ, സിദ്ദിഖ്, അലൻസിയർ, ചിന്നു ചാന്ദിനി തുടങ്ങിയ പ്രധാനതാരങ്ങൾക്കൊപ്പം പതിനേഴോളം പുതുമുഖ താരങ്ങളും അണിനിരക്കുന്നു.  
പ്രവീൺ വിശ്വനാഥും സംജാദും ചേർന്നാണ് ഗോളത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. 2023 ലെ മികച്ച വസ്ത്രാലങ്കാരത്തിനുള്ള സംസ്ഥാന  ചലച്ചിത്ര പുരസ്‌കാരം (സൗദി വെള്ളക്ക, നെയ്മർ)സ്വന്തമാക്കിയ മഞ്ജുഷ രാധാകൃഷ്ണനാണ് ഗോളത്തിന്റെ വസ്ത്രാലങ്കാരം നിർവ്വഹിക്കുന്നത്. സസ്പെൻസ് ത്രില്ലർ ചിത്രം ഇരട്ടയുടെ ക്യാമറ കൈകാര്യം ചെയ്ത വിജയ് ഗോളത്തിന്റെ ഛായാഗ്രാഹണം നിർവ്വഹിക്കുന്നു. നെയ്മർ, കിംഗ് ഓഫ് കൊത്ത തുടങ്ങിയ സിനിമകളുടെ കലാസംവിധാനം ഒരുക്കിയ നിമിഷ് താനൂർ ഗോളത്തിന്റെ കലാസംവിധാനം ഒരുക്കുന്നു. ഉദയ് രാമചന്ദ്രൻ  എക്സിക്യൂട്ടീവ് പ്രൊഡ്യൂസറാകുന്ന ഗോളത്തിൽ ആദ്യമായി എബി സാൽവിൻ തോമസ് സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വ്വഹിക്കുന്നു.
ഗാനരചന വിനായക് ശശികുമാർ. മധുരം, കേരള സ്റ്റോറി, ആട്ടം എന്നീ ചിത്രങ്ങളുടെ എഡിറ്ററായ മഹേഷ്‌ ഭുവനേന്ദാണ് ഗോളത്തിന്റ എഡിറ്റർ.പ്രൊഡക്ഷൻ കൺട്രോളർ ജിനു പി കെ, കാസ്റ്റിംഗ് ഡയറക്ടർ ബിനോയ് നമ്പാല, ചീഫ് അസോസിയേറ്റ് ഡയറക്ടർ പ്രതീഷ് കൃഷ്ണ, മേക്കപ്പ് രഞ്ജിത്ത് മണാലിപറമ്പിൽ, സ്റ്റിൽസ് ജസ്റ്റിൻ വർഗീസ്, ശബ്ദമിശ്രണം വിഷ്ണു ഗോവിന്ദ്, പരസ്യകല യെല്ലോ ടൂത്ത്സ്, ടിവിറ്റി, പി ആർ ഒ- എ എസ് ദിനേശ്.

By admin

Leave a Reply

Your email address will not be published. Required fields are marked *