എറണാകുളം/ തൃശൂർ: തെരഞ്ഞെടുപ്പിന് ഒരാഴ്ച്ച മാത്രം അവശേഷിക്കെ പ്രചരണം ശക്തമാക്കി ട്വന്റി20 പാർട്ടി ചാലക്കുടി ലോക്‌സഭാ മണ്ഡലം സ്ഥാനാർത്ഥി അഡ്വ. ചാർളി പോൾ. മൂന്നാം ഘട്ടപ്രചരണത്തിന്റെ ഭാഗമായി കൊടുങ്ങല്ലൂരായിരുന്നു വെളളിയാഴ്ചത്തെ പര്യടനം. കൊടുങ്ങല്ലൂരിന്റെ ഗ്രാമാന്തരീക്ഷങ്ങളിൽ ജനങ്ങളിലേക്ക് ഇറങ്ങി ചെന്നുളള പ്രചരണമാണ് നടത്തിയത്.
രാവിലെ 9.30 ന് അന്നമനട ബസ് സ്റ്റാന്റിൽ നിന്നും ഫ്‌ളാഗ് ഓഫ് ചെയ്ത യാത്ര വെളളാങ്ങല്ലൂരിലാണ് സമാപിച്ചത്. ട്വന്റി 20 പാർട്ടി അന്നമനട കോർ കമ്മിറ്റി അംഗം സാജൻ വർഗീസ് പര്യടനം ഫ്ലാഗ് ഓഫ് ചെയ്തു. ട്വന്റി 20 ചീഫ് ഇലക്ഷൻ ഏജന്റ് ജിബി എബ്രഹാം, കൊടുങ്ങല്ലൂർ നിയോജക മണ്ഡലം പ്രസിഡന്റ് ഡോ. വർഗീസ് ജോർജ്, കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്റ് മിനി രതീഷ് എന്നിവർ നേതൃത്വം നൽകി.
തുടർന്ന് മേലഡൂർ, വലിയ പറമ്പ് സ്‌നേഹഗിരി ഹോളി ചൈൽഡ് സ്‌ക്കൂൾ, വലിയപറമ്പ്, പാറപ്പുറം എന്നിവിടങ്ങളിലെ വോട്ടർമാരെ സന്ദർശിച്ചു. ജനങ്ങൾ സ്നേഹപൂർവ്വം നൽകുന്ന പിന്തുണ വിജയപ്രതീക്ഷ വർധിപ്പിക്കുന്നതായി സ്ഥാനാർത്ഥി പറഞ്ഞു.
സ്‌നേഹഗിരി ഹോളി ചൈൽഡ് സ്‌ക്കൂൾ, വലിയപറമ്പ്,  പാറപ്പുറം,കുഴൂർ, മടത്തുംപടി, പൂപാത്തി,  തിരുമുക്കുളം ചർച്ച്,  ചക്കിട്ടക്കുന്ന്, പൂപ്പത്തി ജംഗ്ഷൻ, മാലിയപ്പുറം ചർച്ച്, പൊയ്യ ടൗൺ, കൃഷ്ണൻ കോട്ട, ആനപ്പുഴ ജംഗ്ഷൻ, കോട്ടപ്പുറം മാർക്കറ്റ്, കീത്തോളി, ശൃംഗപുരം, കൊടുങ്ങല്ലൂർ അമ്പലനട, പുല്ലൂറ്റ് ജംഗ്ഷൻ, കോണത്തുകുന്ന് എന്നിവിടങ്ങളിലും വെള്ളിയാഴ്ച സന്ദർശനം നടത്തി.

By admin

Leave a Reply

Your email address will not be published. Required fields are marked *