കാസര്‍കോട്: കാസര്‍കോട് മണ്ഡലത്തില്‍ കള്ളവോട്ടെന്ന് പരാതി. 92 വയസുകാരിയുടെ വോട്ട് കല്യാശേരി സി.പി.എം. മുന്‍ ബ്രാഞ്ച് സെക്രട്ടറിയും ബൂത്ത് ഏജന്റുമായ ഗണേഷന്‍ ചെയ്തെന്നാണ് പരാതി. സംഭവത്തിന്റെ സി.സി.ടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. പിന്നാലെ പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു.
സ്‌പെഷ്യല്‍ പോളിങ് ഓഫീസര്‍, പോളിങ് അസിസ്റ്റന്റ് മൈക്രോ ഒബ്‌സര്‍വര്‍, സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍, വീഡിയോഗ്രാഫര്‍ എന്നിവര്‍ക്കെതിരെയാണ് കണ്ണൂര്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ. വിജയന്‍ നടപടിയെടുത്തത്. അന്വേഷണത്തിനും വകുപ്പുതല നടപടിക്കും ശുപാര്‍ശ ചെയ്തിട്ടുമുണ്ട്. 
നിയമ വിരുദ്ധമായി പ്രവര്‍ത്തിച്ച വ്യക്തിക്കും തെരഞ്ഞെടുപ്പ് സംഘത്തിനുമെതിരെ ക്രിമിനല്‍ നടപടികള്‍ എടുക്കാനായി സിറ്റി പോലീസ് കമ്മിഷണര്‍ വഴി കല്യാശേരി ഉപവരണാധികാരി ഔദ്യോഗികമായി കണ്ണപുരം പോലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 
 

By admin

Leave a Reply

Your email address will not be published. Required fields are marked *