കുറേക്കാലമായി ദിവസവും കരഞ്ഞുകൊണ്ടിരിക്കുന്ന ആളാണ് താനെന്ന് നടൻ ദിലീപ്. ‘പവി കെയർ ടേക്കർ’ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു ദിലീപിന്റെ പ്രതികരണം. ചിരിപ്പിക്കാൻ ശ്രമിക്കുന്ന തനിക്ക് ഇവിടെ നിലനിൽക്കാൻ ഈ സിനിമ വളരെ ആവശ്യമാണെന്നും നടൻ കൂട്ടിച്ചേർത്തു.
‘ഈ വേദിയിൽ ഇന്ന് രണ്ട് ചടങ്ങുകൾ ആണ് നടന്നത്. ഒന്ന് പവി കെയർ ടേക്കറിൻ്റെ ഓഡിയോ ലോഞ്ച്. അതുപോലെ തന്നെ പ്രധാനപ്പെട്ട ഒന്ന് മലയാള സിനിമയുടെ തിയേറ്റർ അസോസിയേഷന്റെ പുതിയ ഒരു സംരംഭം. നന്മയുടെ സംരംഭം എന്നു പറയാം. ഫിയോക് ആദ്യമായി വിതരണത്തിനെത്തിക്കുന്ന സിനിമയാണ് പവി കെയർ ടേക്കർ. ഫിയോക്കിന്റെ പ്രസിഡന്റ് വിജയകുമാർ അത് എന്തിനുവേണ്ടിയാണെന്നും സംസാരിക്കുകയുണ്ടായി.