ഡല്‍ഹി: രാജ്യത്തെ 17 സംസ്ഥാനങ്ങളിലെയും നാല് കേന്ദ്ര ഭരണപ്രദേശങ്ങളിലെയും 102 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. എട്ട് കേന്ദ്ര മന്ത്രിമാർ രണ്ട് മുൻ മുഖ്യമന്ത്രിമാർ ഒരു മുൻ ഗവർണർ എന്നിവരടക്കം 1625 സ്ഥാനാർത്ഥികളാണ് ആദ്യഘട്ടത്തിൽ ജനവിധി തേടുന്നത്.
അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പേമാ ഖണ്ഡുവും കേന്ദ്ര മന്ത്രി കിരണ്‍ റിജിജുവും വോട്ട് രേഖപ്പെടുത്തിതവാങ്ങ് ജില്ലയിലെ മുക്തോയിലാണ് മുഖ്യമന്ത്രി പേമാ ഖണ്ഡു വോട്ട് രേഖപ്പെടുത്തിയത്. പുതിയതായി രൂപീകരിച്ച ബിച്ചോം ജില്ലയിലെ നഫ്രയിൽ കേന്ദ്രമന്ത്രി കിരണ്‍ റിജിജു വോട്ട് രേഖപ്പെടുത്തി.
രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലേയ്ക്കും 50 നിയമസഭാ സീറ്റിലേയ്ക്കുമാണ് അരുണാചലിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. 60 അംഗ നിയമസഭയിലേയ്ക്ക് മുഖ്യമന്ത്രി പേമാ ഖണ്ഡുവും ഉപമുഖ്യമന്ത്രി ചോവ്‌ന മീയ്‌നും അടക്കം പത്തോളം സ്ഥാനാര്‍ത്ഥികള്‍ നേരത്തെ എതിരില്ലാതെ വിജയിച്ചിരുന്നു.
എല്ലാവര്‍ക്കും മോദിജിയില്‍ വിശ്വാസമുണ്ടെന്ന് വോട്ടു രേഖപ്പെടുത്തിയ ശേഷം ദിയാ കുമാരി പ്രതികരിച്ചു. മോദിജിയുടെ പ്രവര്‍ത്തിയിലും അദ്ദേഹം പറയുന്നതിലും ആളുകള്‍ക്ക് വിശ്വാസമുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷമായി അദ്ദേഹം രാജ്യത്തെ ജനങ്ങളെ സേവിക്കുകയാണെന്നും ദിയാ കുമാരി പറഞ്ഞു.
നാഗ്പൂരിലെ ബിജെപി സ്ഥാനാർത്ഥിയും കേന്ദ്ര മന്ത്രിയുമായ നിതിൻ ഗഡ്കരി വോട്ട് രേഖപ്പെടുത്തി. കുടുംബസമേതം എത്തിയാണ് ഗഡ്കരി വോട്ട് ചെയ്തത്. കഴിഞ്ഞ തവണ 54% ആയിരുന്ന നാഗ്പൂരിലെ വോട്ടിംഗ് ശതമാനം, ഇത്തവണ 75% ആക്കാനാണ് ഞങ്ങളുടെ തീരുമാനമെന്ന് ഗഡ്കരി വേട്ട് രേഖപ്പെടുത്തിയ ശേഷം പറഞ്ഞു.
‘ ഞങ്ങൾ രാജ്യത്തിൻ്റെ മഹത്തായ ഉത്സവം വളരെയധികം ഉത്സാഹത്തോടെ ആഘോഷിക്കുകയാണ്, ഈ തെരഞ്ഞെടുപ്പിൽ മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് എനിക്ക് ആത്മവിശ്വാസമു’ണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
യോഗാ ഗുരു ബാബാ രാംദേവും പതഞ്ജലി ആയൂര്‍വേദ്‌സിന്റെ മാനേജിങ്ങ് ഡയറക്ടര്‍ ആചാര്യ ബാലകൃഷ്ണയും ഹരിദ്വാറിലെ പോളിങ്ങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി.
ഒരോ തിരഞ്ഞെടുപ്പും പ്രധാനപ്പെട്ടതാണെന്ന് വോട്ട് രേഖപ്പെടുത്തിയതിന് ശേഷം കമൽ ഹാസൻ പറഞ്ഞു. കോയംപേട്ടിലാണ് കമൽ ഹാസൻ വോട്ട് രേഖപ്പെടുത്തിയത്.