പാലക്കാട് : സാധാരണക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിൽ കേന്ദ്രത്തെ പോലെ കേരള സർക്കാരും പൂർണ്ണ പരാജയമാണെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യ സെക്രട്ടറി പി.കെ കുഞ്ഞാലികുട്ടി കുറ്റപ്പെടുത്തി. കുമ്പിടി പള്ളി ബസാറിൽ ആനക്കര പഞ്ചായത്ത് യു.ഡി.എഫ് സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 
പെട്രോളിനും പാചക വാതകത്തിനും വില വർധിപ്പിച്ചു. നിത്യോപയോഗ സാധനങ്ങളുടെ അനിയന്ത്രിത വിലക്കയറ്റത്തിൽ ജനം പൊറുതിമുട്ടി. തൊഴിലില്ലായ്മ പതിൻമടങ്ങായി. മതനിരപേക്ഷതയും ജനക്ഷേമവും തകിടം മറിച്ചവരെ വീണ്ടും അധികാരത്തിൽ കയറ്റാതിരിക്കാനുള്ള പോരാട്ടമാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യ മുന്നണി നടത്തുന്നത്. അതിന് മതേതര ജനാധിപത്യ വിശ്വാസികളുടെ പിന്തുണ വർധിച്ചു വരുന്ന ശുഭകരമായ വാർത്തകളാണ് തിരഞ്ഞെടുപ്പ് അടുക്കുംതോറും കേൾക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *