രഹസ്യവിവരത്തെ തുടർന്ന് പരിശോധനക്കെത്തി പൊലീസ്, വീട്ടുവളപ്പിൽ 2 കഞ്ചാവ് ചെടികൾ, വീട്ടുടമ അറസ്റ്റിൽ
മലപ്പുറം: മലപ്പുറം വഴിക്കടവിലാണ് വീട്ടുവളപ്പിൽ കഞ്ചാവ് ചെടികൾ കണ്ടെത്തിയ സംഭവത്തിൽ വീട്ടുടമ അറസ്റ്റിൽ. വഴിക്കടവ് പുന്നക്കൽ സ്വദേശി ഷൗക്കത്തലിയാണ് അറസ്റ്റിലായത്. വഴിക്കടവ് പൊലീസാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പുന്നക്കൽ സ്വദേശി ഷൗക്കത്തലിയുടെ വീട്ടിൽ പരിശോധന നടത്തിയത്. ഇതിനിടെയാണ് രണ്ട് കഞ്ചാവ് ചെടികൾ വീട്ടുവളപ്പിൽ കണ്ടെത്തിയത്. പിന്നാലെ പൊലീസ് ഷൗക്കത്തലിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കഞ്ചാവ് ചെടികൾ ഇയാൾ നട്ടുവളർത്തിയതാണ് എന്ന് പൊലീസിന് വ്യക്തമായത്. ഷൗക്കത്തലിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കഞ്ചാവ് ചെടികളും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.