പുല്ല് തിന്നുന്നതിനിടയിൽ പശു ചതുപ്പുനിലത്തിൽ പൂണ്ടുപോയി; കരയ്ക്ക് കയറാനാവാതെ വന്നപ്പോൾ രക്ഷകരായ ഫയർഫോഴ്സ്

ചതുപ്പുനിലത്തിൽ പൂണ്ടുപോയ പശുവിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി
പൂച്ചാക്കല്‍: ആലപ്പുഴയിൽ ചതുപ്പുനിലത്തിൽ പൂണ്ടുപോയ പശുവിനെ അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ ഒരു മണിക്കൂറോളം നീണ്ട ശ്രമഫലമായി രക്ഷപ്പെടുത്തി. തൈക്കാട്ടുശ്ശേരി പഞ്ചായത്ത് ഉളവയ്പ് തേങ്ങാത്തറ വർഗീസിന്റെ പശുവാണ് കഴിഞ്ഞദിവസം ഉച്ചയോടെ ചതുപ്പിൽ പൂണ്ടുപോയത്. 

അരൂരിൽ നിന്നുള്ള അഗ്നിരക്ഷാ സേനാ യൂണിറ്റ് എത്തിയാണ് പിന്നീട് പശുവിനെ രക്ഷപ്പെടുത്തിയത്. കെ. ബി. ജോസിന്റെ നേതൃത്വത്തിൽ ഗ്രിന്നർ ജോസ്, മൃണാൾകുമാർ, അജയ് ശർമ, ബിജു കെ. ഉണ്ണി, കെ. പി. ശ്രീകുമാർ, ജോസഫ് കനേഷ്യസ് തുടങ്ങിയവർ രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു. ചതുപ്പ് നിറ‌ഞ്ഞ ഈ മേഖലയിൽ വല്ലാത്ത താഴ്ചയാണ്. പുല്ല് തിന്നുന്നതിനിടയിൽ പശു എങ്ങനെയോ ചതുപ്പിൽ പെട്ടുപോയതാണെന്നാണ് കരുതുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

By admin