അയർക്കുന്നം :കോട്ടയം പാർലമെന്റ് മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി തോമസ് ചാഴികാടന്റെ തിരഞ്ഞെടുപ്പ് പ്രചരണാർദ്ധം കേരള കോൺഗ്രസ് എം സംസ്കാരവേദിയുടെ നേതൃത്വത്തിൽ നടത്തുന്ന കലാ ജാഥക്ക് പുതുപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിസ്വീകരണം നൽകി.. നിയോജക മണ്ഡലം പ്രസിഡന്റ് ബെന്നി വടക്കേടത്തിന്റെ അധ്യക്ഷതയിൽ മറ്റക്കര മണലിൽ കൂടിയ യോഗത്തിൽ ശ്രീ ജൈക് സി തോമസ് ജാഥാക്യാപ്റ്റൻ സതീശ് ജി യെ ഹാരം അണിയിച്ചു സ്വീകരിച്ചു. ‘
സംസ്കാരവേദി സംസ്ഥാന പ്രസിഡന്റ് ഡോ. വർഗീസ് പേരയിൽ, ജില്ലാ പ്രസിഡന്റ് ബാബു ടി ജോൺ, ശ്രീ ജോസഫ് ചാമക്കാല, ടി എസ് ജയൻ, അഡ്വ. പ്രദീപ് കുമാർ, ഡാന്റിസ് കൂനാനിക്കൽ, മാത്യുക്കുട്ടി ഞായർകുളം, സിനോയ് കുമാർ, അഡ്വ. സണ്ണി മാന്തറ, ജോർജ്കുട്ടി പുറ്റത്താങ്കൽ, ജെയ്‌മോൻ പുത്തൻപുര, സിബി തളികല്ല്, രാഹുൽ കെ മോഹൻ, ബാബുരാജ് കണ്ണംകുഴി, സിജോ വരിക്കമുണ്ട, ശ്രീമതി സിന്ധു അനിൽകുമാർ, ജാൻസി ബാബു ,തുടങ്ങിയവർ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് നാടൻ പാട്ടും,തെരുവ് നാടകവും അവതരിപ്പിച്ചു.
കോട്ടയം പാർലമെന്റ് മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി തോമസ് ചാഴികാടന്റെ തിരഞ്ഞെടുപ്പ് പ്രചരണാർദ്ധം കേരള കോൺഗ്രസ് എം സംസ്കാരവേദിയുടെ നേതൃത്വത്തിൽ നടത്തുന്ന കലാ ജാഥക്ക് പുതുപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിസ്വീകരണം നൽകി
Posted by Palakkaran Nazrani on Thursday, April 18, 2024