തൃശൂര്‍: ചാലക്കുടി പുഴക്കരയില്‍ മുതലക്കുഞ്ഞിനെ ചത്തനിലയില്‍ കണ്ടെത്തി. സമീപത്തായി മുതലയുടെ മുട്ടയും കണ്ടെത്തി.തിരപ്പിള്ളി വെറ്റിലപ്പാറ പതിനഞ്ചാം ബ്ലോക്കിലാണ് സംഭവം. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പശുവിനെ തീറ്റാന്‍ പോയവരാണ് സംഭവം കാണുന്നത്.
സംഭവത്തെതുടര്‍ന്ന് വനംവകുപ്പ് സ്ഥലത്തെത്തി. തല മുട്ട സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. കഴിഞ്ഞ ദിവസം ചാലക്കുടി പുഴയില്‍ മുതലക്കുഞ്ഞുങ്ങളെ കണ്ടെത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.