ശതാഭിഷിക്തനായ മലയാളത്തിൻ്റെ ഗാനഗന്ധർവ്വൻ ഡോ. കെ ജെ യേശുദാസിന് പ്രണാമമർപ്പിച്ച് പുറത്തിറങ്ങുന്ന ശതാഭിഷേക ഗാനമാണ്  “നാദബ്രഹ്മമേ…… ” . എം എസ് ക്രിയേഷൻസിൻ്റെ ബാനറിൽ മലയാളം, തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി ഭാഷകളിലായാണ് നാദബ്രഹ്മ മേ ഒരുക്കുന്നത്. അതിൽ മലയാളം, തമിഴ് പതിപ്പുകൾ ഉടൻ റിലീസാകും.

മടവൂർ സുരേന്ദ്രനാണ് നിർമ്മാണവും പ്പെം മലയാളം പതിപ്പിൻ്റെ വരികളും രചിച്ചിരിക്കുന്നത്. കടയാൽ സത്യരാജാണ് തമിഴ് വരികൾ എഴുതിയിരിക്കുന്നത്. മലയാളത്തിൻ്റെ ഭാവഗാന ഗായകൻ കല്ലറ ഗോപനാണ് മലയാളഗാനം ആലപിച്ചിരിക്കുന്നത്. നാദബ്രഹ്മമേ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ചലച്ചിത്ര സംഗീത സംവിധായകൻ ജി കെ ഹരീഷ്മണിയാണ്. ഹരീഷ്മണി തന്നെയാണ് തമിഴ് പതിപ്പ് പാടിയിരിക്കുന്നതും.  പി ആർ ഓ അജയ് തുണ്ടത്തിൽ.

By admin

Leave a Reply

Your email address will not be published. Required fields are marked *