കൊച്ചി: കോവിഡ് കേസുകൾ വീണ്ടും സജീവമാകുന്നതായി ഐഎംഎ. ഐഎംഎയുടെ ആഭിമുഖ്യത്തിൽ സർക്കാർ, സ്വകാര്യ മേഖലയിലെ വിദഗ്‌ധ ഡോക്ടർമാർ ചേർന്ന അവലോകന യോഗത്തിലാണ് വിലയിരുത്തൽ. ഏപ്രിൽ രണ്ടാം വാരം നടത്തിയ കോവിഡ് പരിശോധനയിൽ ഏഴു ശതമാനം ടെസ്റ്റുകൾ പോസിറ്റീവായി.

എന്നാൽ, ഗുരുതര രോഗം ഇതുവരെ കണ്ടെത്തിയിട്ടില്ല. കോവിഡ് തരംഗങ്ങൾക്കിടയിലുള്ള ഇടവേള ഇത്രയും ചുരുങ്ങിയത് ആദ്യമാണെന്നും യോഗം വിലയിരുത്തി. കോവിഡ് വീണ്ടും സജീവമാകുന്നതിൽ ജാ​ഗ്രത വേണമെന്നും യോ​ഗത്തിൽ വിലയിരുത്തി.അതേസമയം മഴക്കാലം മുൻനിർത്തി ഡെങ്കിപ്പനി പ്രതിരോധം ശക്തമാക്കണമെന്നും ഭക്ഷ്യവിഷബാധയ്ക്കെതിരേ മുൻകരുതൽ സ്വീകരിക്കണമെന്നും യോഗം നിർദേശിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *