ഈ തെരെഞ്ഞെടുപ്പുകാലത്ത് ഒരു വോട്ടിനു വേണ്ടി ഭിക്ഷ യാചിച്ച് ജനങ്ങൾക്കു ചുറ്റും ഓടി നടക്കുകയാണ് രാഷ്ട്രീയക്കാർ. ജയിച്ചു കഴിഞ്ഞ് അധികാരത്തിൽ വന്നാൽ പിന്നെ അവരുടെ പൊടിപോലും കാണില്ല. എന്നാൽ ഇവിടെ ‘ബോചെ ‘ എന്ന മനുഷ്യസ്നേഹി ഭിക്ഷയാചിച്ചത് ഒരു മനുഷ്യൻ്റെ ജീവൻ രക്ഷിക്കാൻ വേണ്ടിയാണ്, കൂടെ ഒരുപാടു മനുഷ്യസ്നേഹികളും ഒത്തുചേർന്നു പെട്ടെന്നു തന്നെ ലക്ഷ്യം കൈവരിക്കുകയും ചെയ്തു, ഇതാണ് മാതൃക.
കേരളത്തിലെ ജനങ്ങൾ തങ്ങൾക്കു ചുറ്റും ഭിക്ഷ യാചിക്കുന്ന രാഷ്ട്രിയക്കാരെക്കണ്ട് മടുത്തിരിക്കുന്നു. പകരം വിശക്കുന്നവന് ‘ഒരു പിടി ഭക്ഷണം’ കൊടുക്കുന്നവരെയും വീണുകിടക്കുന്ന ഹതഭാഗ്യരെ കൈ പിടിച്ചുയർത്തുന്നവരെയുമാണ് ഇഷ്ടപ്പെടുന്നുത്.
മത-രാഷ്ട്രീയ ഭേദമന്യേ കഴിഞ്ഞ പ്രളയകാലത്തും കോവിഡുകാലത്തും കേരള ജനത ഒത്തൊരുമിച്ചത് നമ്മൾ കണ്ടതാണ്. ഈ നന്മ എന്നെന്നും നിലനിൽക്കാൻ നമുക്ക് പ്രാർത്ഥിക്കാം.