കരുനാഗപ്പള്ളി:  ആലപ്പുഴക്കാരുടെ മനം കവര്‍ന്ന് തെലുങ്കാന വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി അനസൂയ സീതക്ക യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സി. വേണുഗോപാലിനായി വോട്ടഭ്യര്‍ത്ഥിച്ച് മണ്ഡലത്തില്‍ എത്തി. മുൻകേന്ദ്രമന്ത്രി വയലാര്‍ രവിയുടെ വീട്ടില്‍ സംഘടിപ്പിച്ച കുടുംബസംഗമത്തിലാണ് സീതക്ക ആദ്യം പങ്കെടുത്തത്. 
നൂറിലേറെ വനിതകള്‍ ഉള്‍പ്പടെ കുടുംബസംഗമത്തിന്റെ ഭാഗമായി. തുടര്‍ന്ന് വയലാര്‍ രവിയുടെ സമീപ വീടുകളിലും സീതക്ക എത്തി യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സി വേണുഗോപാലിനായി വോട്ട് അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് ഓച്ചിറയില്‍ സംഘടിപ്പിച്ച പൊതുയോഗത്തിലും സീതക്ക പങ്കെടുത്തു. രാഹുല്‍ ഗാന്ധിയും കെ.സി വേണുഗോപാലുമാണ് തന്നെ രാഷ്ട്രീയത്തിലേക്ക് ഉയര്‍ത്തി കൊണ്ടു വന്നതെന്ന് സീതക്ക പറഞ്ഞു. താന്‍ മന്ത്രിയായതിനുതന്നെ ഇരുവരോടും കടപ്പെട്ടിരിക്കുന്നു. തെലങ്കാന സംസ്ഥാനം പ്രകടനപത്രികയില്‍ പറഞ്ഞ എല്ലാ കാര്യങ്ങളും നടപ്പിലാക്കി എന്നും അവര്‍ പറഞ്ഞു.
 കേരളത്തില്‍ യുഡിഎഫ് മുഴുവന്‍ സീറ്റുകളിലും ജയിക്കേണ്ടത് രാജ്യത്തിന്റെ ആവശ്യകത ആണെന്നും സീതക്ക പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എതിരായുള്ള വിധി എഴുത്ത് അനിവാര്യത ആണെന്ന് കെ.സി വേണുഗോപാലും പറഞ്ഞു. ഇന്ത്യമുന്നണി മുന്നോട്ട് വെക്കുന്ന ഗ്യാരണ്ടി മോദിയുടെ ഗ്യാരണ്ടി പോലെ ആകില്ലെന്നും രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്ത് അധികാരത്തില്‍ ഏറുമെന്നും അദ്ദേഹം പറഞ്ഞു. ഓച്ചിറയില്‍ നടന്ന പൊതുസമ്മേളനം തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയാണ് ഉദ്ഘാടനം ചെയ്തത്.

By admin

Leave a Reply

Your email address will not be published. Required fields are marked *