കായംകുളം: വടകര ലോകസഭാ മണ്ഡലത്തിൽ മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ ശൈലജ ടീച്ചർക്കെതിരെ യുഡിഎഫ് വിഭാഗം നടത്തിവരുന്ന അത്യന്തം ഹീനമായ അപവാദ പ്രചാരവേല കേരളത്തിന്റെ പ്രബുദ്ധമായ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക നിലവാരത്തിന് നിരക്കാത്ത നികൃഷ്ടവും നിന്ദ്യവുമായ ഒരു രാഷ്ട്രീയത്തിന്റെ പ്രാകൃതരൂപമായി മാത്രമേ ജനങ്ങൾ വിലയിരുത്തൂവെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. ആലപ്പുഴ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എ.എം ആരിഫിന്റെ ഇലക്ഷൻ പ്രചരണാർത്ഥം കായംകുളത്ത് എത്തിയപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം.
ലോകസഭാ തിരഞ്ഞെടുപ്പിൽ നിറഞ്ഞുനിൽക്കുന്ന ദേശീയ പ്രാധാന്യമുള്ള രാഷ്ട്രീയ ഭരണ വിഷയങ്ങൾ ഉൾപ്പെടെ രാജ്യം നേരിടുന്ന ഭയാനകമായ സാഹചര്യങ്ങളെ കുറിച്ച് ചിന്തിക്കാനും പറയാനുമുള്ള ഇക്കാലത്ത് വ്യക്തിഹത്യ നടത്തുന്നത് അവസാനിപ്പിക്കാൻ യുഡിഎഫ് സന്നദ്ധമാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ജനാധിപത്യ മതേതര ശക്തികൾ ഇത്തരം പ്രവർത്തനങ്ങളുടെ മുമ്പിൽ കീഴടങ്ങുകയില്ല എന്ന് അവർ മനസ്സിലാക്കുന്നത് നന്നായിരിക്കും. അവരുടെ രാഷ്ട്രീയ ദാരിദ്ര്യത്തിന്റെ ഭാഗമാണ് ഈ വൈകൃതമെന്ന് കടന്നപ്പള്ളി പറഞ്ഞു.
കോൺഗ്രസ്‌ എസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി ഐ ഷിഹാബുദീൻ, എഐസിസി മെമ്പർ സന്തോഷ്‌ ലാൽ, മണ്ഡലം നേതാക്കളായ ഐ ഷാജഹാൻ, ടി കെ ഉമൈസ്, ശരീഫ് നേടിയത്ത്, ഷെരീഫ് പത്തിയൂർ, പ്രതീപ് പത്തിയൂർ, സത്താർ പത്തിയൂർ, രാജീവ്‌ കണ്ടല്ലൂർ എന്നിവർ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *