കാലടി: കെ. വി. രാമകൃഷ്ണന്റെ ലക്ഷ്മണദുരന്തം എന്ന ഖണ്ഡകാവ്യം ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ ഏറെ ഗൗരവത്തിൽ വായിക്കേണ്ട കൃതിയാണ്. ഇന്ത്യൻ പാരമ്പര്യത്തെ തെറ്റായ രീതിയിൽ ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോൾ ശക്തമായ പ്രതിരോധ കവചമായി ഇത്തരം പുനഃരാഖ്യാനങ്ങൾക്ക് ഏറെ പ്രസക്തിയുണ്ടെന്ന് ഡോ. എസ് കെ വസന്തൻ അഭിപ്രായപ്പെട്ടു. 
കെ വി രാമകൃഷ്ണന്റെ ലക്ഷ്മണദുരന്തം എന്ന കാവ്യത്തെ കുറിച്ചുള്ള ചർച്ച ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ മലയാള വിഭാഗവും കെ പി ജി ട്രസ്റ്റും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ ഡോ. എസ് പ്രിയ അദ്ധ്യക്ഷയായിരുന്നു. ഡോ. ധർമരാജ് അടാട്ട് ആമുഖപ്രഭാഷണവും ഡോ. എൻ. അജയകുമാർ പ്രബന്ധാവതരണവും നടത്തി. കെ. വി. രാമകൃഷ്ണൻ, കെ. വി. ദിലീപ് കുമാർ എന്നിവർ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed