കോഴിക്കോട്: തനിക്കെതിരെ വിദ്വേഷ പ്രസംഗത്തിന് കേസെടുത്ത പൊലീസ് നടപടിയിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് ഷമാ മുഹമ്മദ്. പറഞ്ഞ കാര്യത്തിൽ ഉറച്ച് നിൽക്കുന്നുവെന്ന് അവര്‍ പറഞ്ഞു. 
ഒരു മതത്തിനും എതിരായി പ്രസംഗിച്ചിട്ടില്ല. മതസ്പർദ്ധ വകുപ്പ് ചേർത്തത് തെറ്റാണ്. ഇതേകാര്യം പ്രസംഗിക്കുന്ന ഇടതു നേതാക്കൾക്കെതിരെ പിണറായി വിജയൻ നേതൃത്വം നൽകുന്ന പൊലീസ് എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്നും ഷമ ചോദിച്ചു.
കേരള പൊലീസ് രാഷ്ട്രീയപരമായി ഇടപെടുകയാണ്. കേസിനെ പേടിക്കില്ലെന്നും ഷമാ മുഹമ്മദ് വ്യക്തമാക്കി.
എം കെ രാഘവന് വേണ്ടി നടത്തിയ പ്രചാരണത്തിനിടയിൽ മതസ്പർദ്ധ ഉണ്ടാക്കുന്ന രീതിയിൽ സംസാരിച്ചെന്ന പരാതിയിലായിരുന്നു കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസന്റെ നടപടി. ബിജെപി വീണ്ടും അധികാരത്തിൽ വന്നാൽ മുസ്ലീം, കൃസ്ത്യൻ പള്ളികൾ ഉണ്ടാകില്ലെന്നായിരുന്നു പ്രസംഗം. തിരുവനന്തപുരം സ്വദേശി തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയിലാണ് നടപടി.

By admin

Leave a Reply

Your email address will not be published. Required fields are marked *