യു.പി: അവിഹിത ബന്ധം സംശയിച്ച് മകളെയും അമ്മാവനായ യുവാവിനേയും കഴുത്തറുത്ത് കൊന്ന് പിതാവ്. മകന്റെ സഹായത്തോടെയാണ് ഇയാള്‍ ഇരുവരെയും വകവരുത്തിയത്. സംഭവത്തില്‍ ഇരുവരെയും അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. കിഴക്കന്‍ ഡല്‍ഹിയിലെ ഭജന്‍പുര മേഖലയിലാണ് സംഭവം.
ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ നിന്നുള്ള ഡാനിഷ് (35), ഗോണ്ടയില്‍ താമസിക്കുന്ന ഷൈന (22) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതികളായ മുഹമ്മദ് ഷാഹിദ് (46), മകന്‍ കുദുഷ് (20) എന്നിവരെ അറസ്റ്റ് ചെയ്തു. പുലര്‍ച്ചെ 4.30നാണ് സംഭവം.
കൂടാതെ 4.40ന് ഭജന്‍പുര പൊലീസ് സ്റ്റേഷനില്‍ ഒരു കോള്‍ വന്നു. താനും പിതാവും ചേര്‍ന്ന് സഹോദരിയെയും അമ്മാവനെയും കൊലപ്പെടുത്തിയെന്നും കീഴടങ്ങാന്‍ ആഗ്രഹിക്കുന്നെന്നും വിളിച്ചയാള്‍ പറഞ്ഞു. ഇതോടെ, വടക്കന്‍ ഗോണ്ടയിലെ ഗാലി നമ്ബര്‍ 5ല്‍ പൊലീസ് സംഘമെത്തി. തുടര്‍ന്ന് ഷൈനയും ഡാനിഷും അവിഹിത പ്രണയത്തിലാണെന്ന് സംശയിച്ചാണ് പിതാവും മകനും ഇരുവരേയും കൊലപ്പെടുത്തിയതെന്ന് നോര്‍ത്ത് ഈസ്റ്റ് പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ജോയ് ടിര്‍ക്കി പറഞ്ഞു.
ഷൈനയുടെ കൈകളും കാലുകളും ലുങ്കി കൊണ്ട് ബന്ധിച്ച നിലയിലായിരുന്നു. ആദ്യം ഡാനിഷിനെയും പിന്നാലെഷൈനയെയും കൊലപ്പെടുത്തി. തുടര്‍ന്ന് കുദുഷ് പോലീസില്‍ വിളിച്ച് ഇക്കാര്യം പറയുകയായിരുന്നു.