സല്‍മാൻ ഖാന്‍റെ വീടിന് നേരെ വെടിയുതിര്‍ത്തവര്‍ക്ക് താരത്തെ കൊല്ലാൻ പ്ലാൻ ഇല്ലായിരുന്നുവെന്ന് പൊലീസ്

മുംബൈ: ബോളിവുഡ് താരം സല്‍മാൻ ഖാന്‍റെ വീടിന് നേരെ വെടിയുതിര്‍ത്ത സംഭവത്തില്‍ പ്രതികള്‍ക്ക് താരത്തെ കൊല്ലണമെന്ന ഉദ്ദേശമില്ലായിരുന്നുവെന്ന് പൊലീസ്. താരത്തെ ഭയപ്പെടുത്തുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നാണ് പൊലീസ് അറിയിക്കുന്നത്. 

മുംബൈ ബാന്ദ്രയിലെ സല്‍മാൻ ഖാന്‍റെ വീടിന് പുറത്താണ് വെടിയുതിര്‍ത്തത്. ഇതിന് പുറമെ പൻവേലിലെ ഫാം ഹൗസിലും പ്രതികളെത്തിയിരുന്നുവെന്നാണ് ഇപ്പോള്‍ കിട്ടുന്ന വിവരം. പ്രതികളെ ചോദ്യം ചെയ്ത് വരികയാണ്. പ്രതികളുടെ കുടുംബാംഗങ്ങളുടെ മൊഴിയും എടുത്തിട്ടുണ്ട്. 

ഇക്കഴിഞ്ഞ 14ന് പുലര്‍ച്ചെയാണ് സല്‍മാൻ ഖാന്‍റെ ബാന്ദ്രയിലെ വസതിക്ക് മുമ്പില്‍ രണ്ട് പേര്‍ വെടിയുതിര്‍ത്തത്. ഇരുവരും പിറ്റേന്ന് തന്നെ അറസ്റ്റിലായിരുന്നു. ഗുജറാത്തില്‍ വച്ചാണ് പ്രതികള്‍ പൊലീസ് പിടിയിലായത്. സംഭവത്തിന് ശേഷം മുംബൈയില്‍ നിന്ന് കടന്നുകളയുകയായിരുന്നു ഇവര്‍.

 ഗുണ്ടാനേതാവ് ലോറൻസ് ബിഷ്നോയിയുടെ സഹോദരൻ അൻമോല്‍ ബിഷ്നോയി ആണ് ആക്രമണത്തിന് പിന്നിലെന്ന് സൂചനയുണ്ട്. ഗായകൻ സിദ്ദു മൂസെവാലയുടെ കൊലയില്‍ അടക്കം പല ക്രിമിനല്‍ കേസുകളിലും പൊലീസ് അന്വേഷിക്കുന്നയാളാണ് അൻമോല്‍ ബിഷ്നോയി.

Also Read:- ബിജെപി നേതാവിനെ മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോയി കുത്തിക്കൊന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

By admin