യുകെ: യുകെയിലെ വോർസെസ്റ്റർ ബോഷ് (Worcester Bosch) അടുത്തിടെ നടത്തിയ സർവെയിലെ വിവരങ്ങൾ അനുസരിച്ച് വളർത്തുമൃ​ഗങ്ങളിൽ നല്ലൊരു ശതമാനവും ടെലിവിഷന് അടിമകളെന്ന് പഠന റിപ്പോർട്ട്. 1.2 കോടി വളർത്തു നായ്ക്കളും 1.1 കോടി വളർത്തു പൂച്ചകളും ടിവിക്ക് അടിമപ്പെട്ടതായിട്ടാണ് പഠനത്തിൽ കണ്ടെത്തിയത്. 
തങ്ങളുടെ ഇഷ്ടപ്പെട്ട ടിവി പ്രോ​ഗ്രാം കാണുമ്പോൾ തങ്ങളുടെ വളർത്തുമൃ​ഗങ്ങളെയും ഒപ്പം കൂട്ടാറുണ്ട് എന്ന് പല ഉടമകളും പറയുന്നു. അതോടെ നായകളും പൂച്ചകളും ടിവിക്ക് അടിമകളായി എന്നും പഠനം പറയുന്നു. Gogglebox പെറ്റ്സ് എന്നാണ് ഇവ അറിയപ്പെടുന്നത്.
സർവെയിൽ പങ്കെടുത്ത ഭൂരിഭാ​ഗം ഉടമകളും പറഞ്ഞത് തങ്ങളുടെ ഓമനമൃ​ഗങ്ങൾ ടെലിവിഷൻ കാണാറുണ്ടെന്നാണ്. ജോലിക്കും മറ്റ് ആവശ്യങ്ങൾക്കുമായി തങ്ങൾ പുറത്തുപോകുന്ന സമയത്ത് പോലും തങ്ങളുടെ അരുമ മൃ​ഗങ്ങൾക്കായി ടിവി ഓണാക്കി വെക്കുമത്രെ. ഉടമകൾ പുറത്തുപോകുന്ന സമയം ടിവി കാണാനായില്ലെങ്കിൽ ഇവ അസ്വസ്ഥത പ്രകടിപ്പിക്കാറുണ്ടെന്നും സർവെയിൽ പങ്കെടുത്തവർ പറയുന്നു.
സർവേയിൽ പങ്കെടുത്ത ഒരു സ്ത്രീ പറഞ്ഞത് തന്റെ ബുൾ‌ഡോ​ഗ് തനിച്ചായിരിക്കുമ്പോഴും തന്റെ കൂടെയിരിക്കുമ്പോഴും ടിവി കാണാൻ ഇഷ്ടപ്പെടുന്നു എന്നാണ്. താൻ ജോലികളുമായി തിരക്കാകുമ്പോൾ ടിവി തുറന്നുകൊടുക്കാറാണ് പതിവ് എന്നും ഇപ്പോൾ തന്റെ നായയ്ക്ക് തങ്ങളുടെ പ്രിയപ്പെട്ട പരിപാടികളിലെ കഥാപാത്രങ്ങളെ എല്ലാം അറിയാമെന്നും അവൾ പറയുന്നു.
സർവേയിൽ 28 ശതമാനം ഉടമകളും വീട്ടിൽ നിന്നിറങ്ങുമ്പോൾ പെറ്റുകൾക്ക് വേണ്ടി ടിവി ഓൺ ചെയ്ത് വയ്ക്കാറുണ്ട് എന്നും കണ്ടെത്തി. 36 ശതമാനം പേർ പറഞ്ഞത് തങ്ങളുടെ സിസിടിവി പരിശോധിക്കുമ്പോൾ പെറ്റുകൾ ടിവി കണ്ടുകൊണ്ടിരിക്കുന്നതായി കാണപ്പെട്ടു എന്നാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *