കൂത്താട്ടുകുളം: ഇടയാര്‍ ചെള്ളയ്ക്കപ്പടിയില്‍ സ്വകാര്യ ബസ് ഇടിച്ച് സ്ത്രീ മരിച്ചു. ഒലിയപ്പുറം സ്വദേശിനി മുണ്ടക്കൽ അംബിക സജിയാണ് (53) മരിച്ചത്.
സ്വകാര്യ ബസ്സിൽ നിന്ന് ഇറങ്ങിയ ശേഷം ആ ബസിന്റെ തന്നെ മുന്നിലൂടെ റോഡ് മുറിച്ചുകിടക്കാൻ ശ്രമിക്കുന്നതിനിടെ ബസ് മുന്നോട്ട് എടുത്തപ്പോൾ അടിയിൽ പെടുകയായിരുന്നു.