പൊന്നാനി:    ഗൾഫ് രാജ്യങ്ങളിലെയും മറ്റും പ്രവർത്തകർ സ്വദേശത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കൈയും മെയ്യും മറന്ന് വ്യാപൃതരായിക്കൊണ്ടിരിക്കുകയാണ്.    ഇതിനായി പ്രവാസികളായ യു ഡി എഫ് പ്രവർത്തകരും നേതാക്കളും  പ്രത്യേക പദ്ധ്വതികളും രീതികളും നടപ്പാക്കി കൊണ്ടിരിക്കുകയാണെന്നും    രാജ്യത്തെ സംബന്ധിച്ചിടത്തോളം അതിനിർണായകമായ 2024 ലെ  പാർലമെൻറ്റ് തിരഞ്ഞെടുപ്പിൽ കേരളത്തിലെ യു ഡി എഫ് സ്ഥാനാർത്ഥികളുടെ വിജയം ഉറപ്പാക്കുന്നതിനായി  നാട്ടിലെ പ്രചാരണ രംഗത്തേക്ക് നിത്യേനയെന്നോണം വിദേശങ്ങളിൽ നിന്ന്  പ്രവർത്തകരും  നേതാക്കളും  ആവശ്യപൂർവം  എത്തികൊണ്ടിരിക്കുകയാണെന്നും  പൊന്നാനി ഹാർബറിൽ  വോട്ടർമാരെ കണ്ടുകൊണ്ടിരിക്കേ  പ്രചാരണ കമ്മിറ്റി ചെയർമാൻ  സലിം  കളക്കര,  വൈസ് ചെയർമാൻ മാമദ്  പൊന്നാനി  എന്നിവർ  മാധ്യമപ്രവർത്തകരോട്  വിവരിച്ചു.  

രാഹുല്‍ ഗാന്ധി ജനവിധി തേടുന്ന വയനാട് മണ്ഡലത്തിന്  പുറമെ ഘടക കക്ഷിയായ  മുസ്ലിം ലീഗ് സ്ഥാനാർത്ഥികൾ മത്സരിക്കുന്ന  പൊന്നാനി, മലപ്പുറം മണ്ഡലങ്ങളിലും ആവേശത്തിന്റെ ഉച്ചിയിലേക്ക് കുതിക്കുന്ന പ്രചാരങ്ങളാണ്  കോൺഗ്രസ് പ്രവാസി സംഘടനയായ  ഒ ഐ സി സിയുടെ നേതൃത്വത്തിൽ അരങ്ങേറുന്നത്.

പൊന്നാനി മണ്ഡലം ഒ ഐ സി സി – ഇൻകാസ് പ്രചാരണ കമ്മിറ്റി ചെയർമാൻ  സലിം  കളക്കര,  വൈസ് ചെയർമാൻ മാമദ്  പൊന്നാനി എന്നിവരുടെ  നേതൃത്വത്തിൽ  ഭാരവാഹികളായ മുഹമ്മദ് അലി പൊന്നാനി (ഖത്തർ), വി കെ  സെയ്താലി, അലി ചെറുവത്തൂറ്, ശംസുദ്ദീന് കളക്കര, സി എ അബ്ദു സ്സലാം നരിപ്പറമ്പ്, ഫായിസ് നെയ്തല്ലൂര്, റഷീദ് സി വി,  റിയാസ് നെയ്തല്ലൂർ, സെയ്ത് നെയ്തല്ലൂർ  എന്നിവർ  നാടിളക്കുന്ന പ്രചാരണങ്ങളിലാണ്.  
വയനാട് , മലപ്പുറം മണ്ഡലത്തിൽ കെ ടി എ  മുനീറിന്റെ നേതൃത്വത്തിൽ മൂജീബ് ചെനേത്ത്, മുസ്തഫ മമ്പാട്, കുഞ്ഞിപ്പ വേങ്ങര  എന്നിവർ  പ്രവാസി പ്രചാരണങ്ങൾക്ക്  ചുക്കാൻ പിടിക്കുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed