എറണാകുളം: ചാലക്കുടി ലോക്‌സഭാ മണ്ഡലം ട്വന്റി 20 സ്ഥാനാർത്ഥി അഡ്വ. ചാർളി പോൾ ആലുവ നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചു. രാവിലെ 9.45 ഓടെ അത്താണി ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രചരണപരിപാടി ആലുവ നിയോജക മണ്ഡലം പ്രസിഡന്റ് ജോസ് മാവേലി ഫ്ലാഗ് ഓഫ് ചെയ്തു.
ട്വന്റി20 പാർട്ടി ചാലക്കുടി ചീഫ് ഇലക്ഷൻ ഏജന്റ് ജിബി എബ്രഹാം, ആലുവ നിയോജക മണ്ഡലം കോർഡിനറ്റർമാരായ റെയ്ജു, ജോൺസൺ, തുടങ്ങിയവർ പര്യടനത്തിന് നേതൃത്വം നൽകി. അങ്കമാലി സെന്റ്‌ജോസ്ഫ്‌സ് പ്രൊവിൻഷ്യൽ ഹൗസ്, അങ്കമാലി മോണിംഗ് സ്റ്റാർ ഹോം സയൻസ് കോളേജ് എന്നിവിടങ്ങൾ സ്ഥാനാർത്ഥി സന്ദർശിച്ചു. മോണിംഗ് സ്റ്റാർ ഹോം സയൻസ് കോളേജ് പ്രിൻസിപ്പൽ അനുപമ അഡ്വ. ചാർളി പോളിനെ സ്വീകരിച്ചു.

അഡ്വ. ചാർളി പോൾ ആലുവ നിയോജകമണ്ഡല പര്യടനത്തിൽ
തുടർന്ന് കരിയാട് ജംഗ്ഷനിൽ എത്തിയ സ്ഥാനാർത്ഥി നാട്ടുകാരുമായി കൂടിക്കാഴ്ച നടത്തി. നെടുമ്പാശേരി പഞ്ചായത്തിലെ തുരുത്തിശ്ശേരി ലക്ഷം വീട് കോളനി സ്ഥാനാർത്ഥിയും സംഘവും സന്ദർശിച്ചു. കിഴക്കമ്പലത്തെ ലക്ഷംവീട് കോളനികൾ പൊളിച്ചു മാറ്റി ഗോഡ്‌സ് വില്ലയാക്കി ജനങ്ങൾക്ക് നൽകിയ ട്വന്റി 20 യുടെ വികസനപ്രവർത്തനങ്ങൾ  അവർക്കുമുന്നിൽ വിശദീകരിക്കുകയും മെച്ചപ്പെട്ട ജീവിതസൗകര്യങ്ങൾ ഉറപ്പുനൽകുകയും ചെയ്തു.
തുടർന്ന് നെടുമ്പാശേരി പഞ്ചായത്തിലെ അകപ്പറമ്പ്, ആറു സെന്റ് കോളനി എന്നിവിടങ്ങളിലെത്തി വോട്ടഭ്യർത്ഥിച്ചു. ചെങ്ങമനാട്, പൊയ്ക്കാട്ടുശേരി, കരിയാട്, അകപ്പറമ്പ്, നെടുവന്നൂർ, ചിറങ്ങര, കൊരട്ടി പഞ്ചായത്ത്, കാടുകുറ്റി, അന്നനാട്, മുരിങ്ങൂർ എന്നിവിടങ്ങളിലും സ്ഥാനാർത്ഥി സന്ദർശനം നടത്തി. മേലൂർ ജംഗ്ഷനിലാണ് ബുധനാഴ്ചയിലെ പ്രചാരണം സമാപിച്ചത്.

By admin

Leave a Reply

Your email address will not be published. Required fields are marked *