തിരുവനന്തപുരത്ത് ഓൺലൈൻ ഭക്ഷണ വിതരണ ജീവനക്കാരന് മർദനം
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓൺലൈൻ ഭക്ഷണ വിതരണ ജീവനക്കാരനെ മർദിച്ചെന്ന് പരാതി. ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരാണ് മർദിച്ചത്. വാഹനം കടന്ന് പോകുന്നതുവായി ബന്ധപ്പെട്ട തർക്കത്തിന് പിന്നാലെയായിരുന്നു മർദനം. അഭിമന്യു എന്ന യുവാവിനാണ് മർദനമേറ്റത്. ഇന്നലെയായിരുന്നു സംഭവം നടന്നത്.