കോട്ടയം: ഇന്നല്ലെങ്കില്‍ നാളെ അടിക്കും എന്ന പ്രതീക്ഷയില്‍ ലോട്ടറി എടുക്കുന്നവര്‍ നിരവധിയാണ്. ചിലപ്പോള്‍ നല്ല തുക ലഭിച്ചേക്കാം. അതുമല്ലെങ്കില്‍ ചെറിയ തുകകള്‍ കൊണ്ട് തൃപ്തിയുമടയാം. ചിലപ്പോള്‍ ലഭിച്ചില്ലെന്നും വരും. ഇതെല്ലാം ഓരോരുത്തരുടെയും ഭാഗ്യം പോലിരിക്കുമെന്ന് ചുരുക്കം.
എന്നാല്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം ഒന്നിലേറെ തവണ ലഭിച്ചാലോ ? അങ്ങനെയും ചില ഭാഗ്യശാലികള്‍ നമുക്കിടയിലുണ്ട്. അതില്‍ ഒരാളാണ് വാഴൂർ ചെങ്കൽ മുത്തിയാപാറയിൽ തോമസ് ജോസഫ്. രണ്ട് വര്‍ഷത്തിനിടെ രണ്ട് ഒന്നാം സമ്മാനങ്ങളാണ് ഇദ്ദേഹം നേടിയത്.
ബുധനാഴ്ചത്തെ ഫിഫ്റ്റി ഫിഫ്റ്റി 92-നറുക്കെടുപ്പിലൂടെയാണ് ലോട്ടറിയുടെ ഒന്നാം സമ്മാനം തോമസിനെ തേടി രണ്ടാമതും എത്തിയത്. എഫ്.ഡബ്ല്യു 239020 നമ്പർ ടിക്കറ്റിലൂടെയാണ് ഒരു കോടി രൂപയുടെ സമ്മാനമാണ് തോമസ് സ്വന്തമാക്കിയത്.
 2022 ഓഗസ്റ്റിൽ കാരുണ്യ ലോട്ടറിയുടെ 80 ലക്ഷം രൂപ ഒന്നാം സമ്മാനം തോമസ് നേടിയിരുന്നു. ഈ 2  ടിക്കറ്റുകളും പൊൻകുന്നം മാർസ് ലോട്ടറി ഏജൻസിയിൽ നിന്നാണ് എടുത്തത്. രണ്ടുതവണയും ഭാഗ്യമെത്തിയതു കണ്ണൂര്‍ ജില്ലയിലെ ടിക്കറ്റില്‍ നിന്ന്.
കണ്ണൂരിലെ സഹോദരസ്ഥാപനത്തിൽനിന്ന് കൊണ്ടുവന്ന് വിറ്റതാണ് ഈ ടിക്കറ്റുകൾ. ഇത്തവണ ഫോൺ ചെയ്ത് പറഞ്ഞ് കടയിൽ എടുത്തുവെച്ച ടിക്കറ്റിനാണ് സമ്മാനം. മുൻപ് ഗൾഫിൽ ജോലിയായിരുന്ന തോമസ് ഇപ്പോൾ നാട്ടിൽ കൃഷിയുമായി കഴിയുകയാണ്. 

By admin

Leave a Reply

Your email address will not be published. Required fields are marked *