സുനില്‍ നരെയ്ന് വെടിക്കെട്ട് സെഞ്ചുറി! കെകെആറിന് കൂറ്റന്‍ സ്കോര്‍; സഞ്ജുവും സംഘവും കുറച്ച് പാടുപെടും
കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് … റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം. കൊല്‍ക്കത്ത, ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കൊല്‍ക്കത്തയ്ക്ക് സുനില്‍ നരെയ്‌ന്റെ (56 പന്തില്‍ 109) ഇന്നിംഗ്‌സാണ് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. അവസാന ഓവറുകളില്‍ റിങ്കു സിംഗ് (9 പന്തില്‍ 20) പുറത്തെടുത്ത പ്രകടനം കൂറ്റന്‍ സ്‌കോറിലെത്താന്‍ സഹായിച്ചു. രാജസ്ഥാന് വേണ്ടി ആവേഷ് ഖാന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.
മോശം തുടക്കമായിരുന്നു കൊല്‍ക്കത്തയ്ക്ക്. സ്‌കോര്‍ബോര്‍ഡില്‍ 21 റണ്‍സ് മാത്രമുള്ളപ്പോള്‍ ഫില്‍ സാള്‍ട്ടിനെ (10) ആവേഷ് റിട്ടേണ്‍ ക്യാച്ചില്‍ മടക്കി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ അംഗ്കൃഷ് രഘുവംശി (30) – നരെയ്ന്‍ സഖ്യം 85 റണ്‍സ് കൂട്ടിചേര്‍ത്തു. 11-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. രഘുവംശിയെ കുല്‍ദീപ് സെന്‍ മടക്കി. ശ്രേയസ് അയ്യര്‍ (11), ആന്ദ്രേ റസ്സല്‍ (13), വെങ്കിടേഷ് അയ്യര്‍ (8) പെട്ടന്ന് മടങ്ങിയെങ്കിലും നരെയ്ന്‍ ഒരറ്റത്ത് ഉറച്ച് നിന്നു. 18-ാം ഓവറിലാണ് നരെയ്ന്‍ മടങ്ങുന്നത്. ആറ് സിക്‌സും 13 ഫോറും താരത്തിന്റെ ഇന്നിംഗ്‌സില്‍ ഉണ്ടായിരുന്നു. റിങ്കുവിനൊപ്പം രമണ്‍ദീപ് സിംഗ് (1) പുറത്താവാതെ നിന്നു.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: ഫിലിപ്പ് സാള്‍ട്ട് (വിക്കറ്റ് കീപ്പര്‍), സുനില്‍ നരെയ്ന്‍, അംഗ്കൃഷ് രഘുവംശി, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), വെങ്കിടേഷ് അയ്യര്‍, റിങ്കു സിംഗ്, ആന്ദ്രെ റസല്‍, രമണ്‍ദീപ് സിംഗ്, മിച്ചല്‍ സ്റ്റാര്‍ക്ക്, വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഷിത് റാണ.
രാജസ്ഥാന്‍ റോയല്‍സ്: യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍സ / ക്യാപ്റ്റന്‍), റിയാന്‍ പരാഗ്, ധ്രുവ് ജൂറല്‍, ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍, റോവ്മാന്‍ പവല്‍, രവിചന്ദ്രന്‍ അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, അവേഷ് ഖാന്‍, കുല്‍ദീപ് സെന്‍, യുസ്വേന്ദ്ര ചാഹല്‍.