ശരീരത്തില്‍ യൂറിക്ക് ആസിഡ് കൂടുന്നതിന്‍റെ കാരണങ്ങള്‍…

ശരീരത്തില്‍ യൂറിക്ക് ആസിഡ് കൂടുന്നതിന്‍റെ കാരണങ്ങള്‍…

മനുഷ്യരിൽ പ്യൂരിൻ എന്ന പ്രോട്ടീനിന്റെ ദഹനപ്രക്രിയയുടെ ഭാഗമായി ലഭിക്കുന്ന ഒന്നാണ് യൂറിക് ആസിഡ്. ശരീരത്തില്‍ യൂറിക് ആസിഡ് കൂടിയാൽ അവ സന്ധികളില്‍ അടിഞ്ഞു കൂടി കൈകാലുകള്‍ക്ക് വേദന സൃഷ്ടിക്കാം. യൂറിക്ക് ആസിഡ് കൂടുന്നതിന്‍റെ കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം… 
 

ശരീരത്തില്‍ യൂറിക്ക് ആസിഡ് കൂടുന്നതിന്‍റെ കാരണങ്ങള്‍…

റെഡ് മീറ്റ്, കടല്‍ ഭക്ഷണങ്ങള്‍, മധുരം അടങ്ങിയ പാനീയങ്ങള്‍ തുടങ്ങിയ പ്യൂറൈനുകള്‍ അധികമുള്ള ഭക്ഷണങ്ങള്‍ യൂറിക്ക് ആസിഡ് കൂടാന്‍ കാരണമാകും. 

അമിത വണ്ണം

അമിത വണ്ണവും യൂറിക് ആസിഡ് തോത് കൂടാന്‍ കാരണമാകും. അതിനാല്‍ ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുക.
 

കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍

കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളും ഒഴിവാക്കുന്നത് യൂറിക് ആസിഡ് കൂടാതിരിക്കാന്‍ സഹായിക്കും. 

ചില മരുന്നുകള്‍

ചില മരുന്നുകളുടെ  ഉപയോഗവും യൂറിക് ആസിഡ് കൂടാന്‍ കാരണമാകും. 
 

പെട്ടെന്ന് ഭാരം കുറയുന്നത്

പെട്ടെന്ന് ശരീര ഭാരം കുറയുന്നത് മൂലവും ശരീരത്തില്‍ യൂറിക് ആസിഡ് കൂടാന്‍ കാരണമാകും. 
 

സ്ട്രെസ്

സ്ട്രെസ് കാരണവും ശരീരത്തില്‍ യൂറിക് ആസിഡ് കൂടാം. അത് മൂലം സന്ധികളില്‍ വേദന വരാം. 

By admin