ന്യൂ ഡൽഹി: വർണ വിസ്‌മയ രാവായി ഡൽഹി മലയാളി അസോസിയേഷൻ്റെ സ്ഥാപക ദിനാഘോഷം ആസ്വാദക ഹൃദയങ്ങളിൽ കുളിർ മഴയായി പെയ്തിറങ്ങി. പ്രേക്ഷകർ തിങ്ങി നിറഞ്ഞ ഡിഎംഎ സാംസ്‌കാരിക സമുച്ചയത്തിൽ ശരണ്യാ സന്തോഷും റിഫ്‌സാന ഇക്ബാലും ചേർന്നാലപിച്ച പ്രാർത്ഥനാ ഗീതത്തോടെയാണ് പരിപാടികൾ ആരംഭിച്ചത്. 
ഡിഎംഎ പ്രസിഡൻ്റ് ശ്രീ കെ രഘുനാഥിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ ജനറൽ സെക്രട്ടറി ശ്രീ ടോണി കണ്ണമ്പുഴ സ്വാഗതം ആശംസിച്ചു. വിദേശകാര്യ മന്ത്രാലയത്തിലെ ശ്രീ വികെ ഗോകുൽ ഐഎഫ്എസ് മുഖ്യാതിഥിയും സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ശ്രീ സെൽവരാജ് വിശിഷ്ടാതിഥിയും ആയിരുന്നു. വൈസ് പ്രസിഡൻ്റും പ്രോഗ്രാം കൺവീനറുമായ ശ്രീ കെവി മണികണ്ഠൻ കൃതജ്ഞത പറഞ്ഞു.

വൈസ് പ്രസിഡന്റ് ശ്രീ കെജി രഘുനാഥൻ നായർ, അഡീഷണൽ ജനറൽ സെക്രട്ടറി ശ്രീ എ മുരളീധരൻ, ചീഫ് ട്രെഷറർ ശ്രീ മാത്യു ജോസ്, അഡീഷണൽ ട്രെഷറർ ശ്രീ പിഎൻ ഷാജി, ഇന്റെർണൽ ഓഡിറ്റർ ശ്രീ കെവി ബാബു, അഡീഷണൽ ഇന്റെർണൽ ഓഡിറ്റർ ശ്രീമതി ലീനാ രമണൻ, ശ്രീ രാഹുൽ സിംഗ് റാവത് തുടങ്ങിയവർ പങ്കെടുത്തു.
ഡിഎംഎയുടെ മുൻ ജനറൽ സെക്രട്ടറി ശ്രീ പിജെ വർഗീസ്, മുൻ ജനറൽ സെക്രട്ടറി പരേതനായ സി എൽ ആന്റണിയുടെ സഹധർമ്മിണി ശ്രീമതി ലൂസി ആന്റണി, ശ്രീ ദിനേശ് ഭട്ട് എന്നിവരെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു. കുമാരി വീണാ എസ് നായർ ആയിരുന്നു അവതാരക.
വിഷു ദിനത്തോടനുബന്ധിച്ച് എല്ലാവർക്കും വിഷുക്കൈനീട്ടവും ഡിഎംഎ നൽകി. ഡിഎംഎയുടെ 75-മത് വാർഷികത്തോടനുബന്ധിച്ചു പ്രകാശനം ചെയ്യുന്ന സുവനീറിന്റെ പരസ്യങ്ങൾക്കുള്ള അഭ്യർത്ഥനയും മുഖ്യാതിഥിക്ക്‌ കൈമാറി. കൂടാതെ മലയാളികൾക്കായി ജസോലയിലെ പസിഫിക് മാൾ നൽകുന്ന സമ്മാന കൂപ്പണുകളുടെ ഉദ്ഘാടനവും ചടങ്ങിൽ നിർവഹിച്ചു.

തുടർന്ന് ഡിഎംഎ-കലാഭവൻ കുട്ടികൾ അവതരിപ്പിച്ച വാദ്യ വൃന്ദം, ഗുരു ശിവദാസിന്റെ ശിക്ഷണത്തിൽ ഡിഎംഎ പടിഞ്ഞാറൻ മേഖലയുടെ ഇൻവോക്കേഷൻ, ഗുരു ഡോ നിഷാ റാണിയുടേയും ഗുരു മേഘാ നായരുടെയും ശിക്ഷണത്തിൽ കുട്ടികൾ അവതരിപ്പിച്ച സെമി ക്ലാസിക്കൽ ഡാൻസ്, ആർ കെ പുരം ഏരിയ യുവജന വിഭാഗം അവതരിപ്പിച്ച സിനിമാറ്റിക് ഫ്യൂഷൻ എന്നിവ ‘വർണ വിസ്‌മയ സന്ധ്യ’ക്ക് മിഴിവേകി.
അജികുമാർ മേടയിൽ ആയിരുന്നു അവതാരകൻ. ഡൽഹിയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്ത ചടങ്ങുകൾ സ്നേഹ ഭോജനത്തോടെയാണ് സമാപിച്ചത്.

By admin

Leave a Reply

Your email address will not be published. Required fields are marked *