പാലാ: മീനച്ചില്‍ താലൂക്ക് ലെെബ്രറി കൗണ്‍സിലും പുരോഗമന കലാ സാഹിത്യ സംഘം മേഖലാ കമ്മറ്റിയും സംയുക്തമായി പാലായില്‍ സാംസ്ക്കാരിക കൂട്ടായ്മ സംഘടിപ്പിച്ചു.
പാലാ മുനിസിപ്പല്‍ ലെെബ്രറി ഹാളില്‍ നടന്ന പരിപാടി പു.ക.സ. ജില്ലാ സെക്രട്ടറി ആര്‍. പ്രസന്നന്‍ ഉത്ഘാടനം ചെയ്തു. ജില്ലാ ലെെബ്രറി കൗണ്‍സില്‍ പ്രസിഡന്‍റ് ബാബു കെ. ജോര്‍ജ് അദ്ധ്യക്ഷനായി.
ഭാരവാഹികളായ റോയി ഫ്രാന്‍സീസ് , അഡ്വ. വി.ജി. വേണുഗോപാല്‍ , എ.എസ്. ചന്ദ്രമോഹനന്‍, സനല്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
നാരായണന്‍ കാരനാട്ട് സ്വന്തം കവിതയും മോഹനന്‍ കടപ്ളാമറ്റം ഗാനാമൃതവും ആലപിച്ചു. വിവിധ മേഖലകളിലെ പ്രമുഖര്‍ പരിപാടികളില്‍ പങ്കെടുത്തു.
ലെെബ്രറി കൗണ്‍സില്‍ – സാഹിത്യസംഘം സാംസ്ക്കാരിക കൂട്ടായ്മ നടത്തി
Posted by Palakkaran Nazrani on Tuesday, April 16, 2024