ന്യൂഡല്‍ഹി: മാസപ്പടി കേസിലെ എസ്എഫ്ഐഒ, ഇഡി അന്വേഷണങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിഎംആര്‍എല്‍ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. കളങ്കിതവും, നിയവിരുദ്ധവുമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണമെന്നാണ് വാദം.
മാസപ്പടി ഇടപാട് ആദായ നികുതി ഇന്ട്രിം സെറ്റിൽമെന്‍റ് ബോർഡ് തീർപ്പാക്കിയതാണെന്നും ഇനി മറ്റ് അന്വേഷണത്തിന്‍റെ ആവശ്യമില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
ഐടി വകുപ്പ്  പിടിച്ചെടുത്ത രേഖകൾ, മൊഴികൾ എന്നിവ വ്യക്തികൾക്കോ, അന്വേഷണ ഏജൻസികൾക്കോ കൈമാറുന്നത് തടയണമെന്നും അങ്ങനെ കൈമാറിയിട്ടുണ്ടെങ്കിൽ അത് ഉപയോഗിക്കാൻ അനുവദിക്കരുതെന്നും ഹര്‍ജിയില്‍ ആവശ്യമുന്നയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *