കിച്ചാപ്പൂസ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ കെ.ജി.അനില്‍കുമാര്‍ നിര്‍മ്മിക്കുന്ന ‘പഞ്ചവത്സര പദ്ധതി’യുടെ ട്രയ്‌ലര്‍ റിലീസായി. സിജു വില്‍സണ്‍ നായകനാകുന്ന ചിത്രത്തില്‍ പുതുമുഖം കൃഷ്‌ണേന്ദു എ.മേനോന്‍ നായികയാവുന്നു. സാമൂഹിക ആക്ഷേപഹാസ്യത്തിലൂടെ കഥ പറയുന്ന ചിത്രമാണിത്. പി.ജി.പ്രേംലാല്‍ സംവിധാനം ചെയ്യുന്ന ‘പഞ്ചവത്സര പദ്ധതി’യുടെ തിരക്കഥ സംഭാഷണം സജീവ് പാഴൂര്‍ നിര്‍വഹിച്ചിരിക്കുന്നു.
വയനാട്, ഗുണ്ടല്‍പ്പേട്ട്, ഡല്‍ഹി എന്നിവിടങ്ങളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ ‘പഞ്ചവത്സര പദ്ധതി’ ഏപ്രില്‍ 26 ന് തിയേറ്ററുകളിലേക്കെത്തും. ഷാന്‍ റഹ്‌മാന്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. പിപി കുഞ്ഞികൃഷ്ണന്‍, നിഷ സാരംഗ്, സുധീഷ് ,മുത്തുമണി, വിജയകുമാര്‍, ചെമ്പില്‍ അശോകന്‍, ബിനോയ് നമ്പാല, ഹരീഷ് പേങ്ങന്‍,സിബി തോമസ്, ജിബിന്‍ ഗോപിനാഥ്, ആര്യ സലിം, ജോളി ചിറയത്ത്, ലാലി. പി. എം തുടങ്ങിയവരാണ് പഞ്ചവത്സര പദ്ധതിയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പഞ്ചവത്സര പദ്ധതിയുടെ അണിയറ പ്രവര്‍ത്തകര്‍ ഇവരാണ് : ഡി ഓ പി : ആല്‍ബി, എഡിറ്റര്‍ : കിരണ്‍ ദാസ്, ലിറിക്സ് : റഫീഖ് അഹമ്മദ്, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, ആര്‍ട്ട് : ത്യാഗു തവനൂര്‍, മേക്കപ്പ് : രഞ്ജിത്ത് മണലിപ്പറമ്പില്‍, സ്റ്റന്‍ഡ്സ് : മാഫിയാ ശശി, വസ്ത്രാലങ്കാരം : വീണാ സ്യമന്തക്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ :ജിനു.പി.കെ, സൗണ്ട് ഡിസൈന്‍ : ജിതിന്‍ ജോസഫ്, സൗണ്ട് മിക്‌സ് : സിനോയ് ജോസഫ്, വി എഫ് എക്‌സ് : അമല്‍, ഷിമോന്‍.എന്‍.എക്‌സ്(മാഗസിന്‍ മീഡിയ), ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ : എ.കെ.രജിലേഷ്, അസ്സോസിയേറ്റ് ഡയറക്ടര്‍ : രാജേഷ് തോമസ്, ഫിനാന്‍സ് കണ്‍ട്രോളര്‍ : ധനേഷ് നടുവള്ളിയില്‍, സ്റ്റില്‍സ് : ജസ്റ്റിന്‍ ജെയിംസ്, പബ്ലിസിറ്റി ഡിസൈനര്‍: ആന്റണി സ്റ്റീഫന്‍, പി ആര്‍ ഓ : പ്രതീഷ് ശേഖര്‍.

By admin

Leave a Reply

Your email address will not be published. Required fields are marked *