കൊല്ലം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിക്കുന്നതിൽ സ്ക്രാച്ച് വീണ പഴയ റെക്കോർഡർ പോലെയാണ് പിണറായി വിജയന്റെ പ്രസംഗമെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ.
നിലവിലെ പ്രധാനമന്ത്രിയും നിയുക്ത പ്രധാനമന്ത്രിയും ഇന്നലെ കേരളം സന്ദർശിച്ചു. ഗുരുതരമായ പല ആക്ഷേപങ്ങളും ആണ് കേരളത്തിനെതിരെ പ്രധാനമന്ത്രി ഉന്നയിച്ചത്.
ഇന്നെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ നരേന്ദ്രമോദിയെ വിമർശിക്കും എന്ന് പ്രതീക്ഷിച്ചുവെന്നും പക്ഷെ ഇന്നത്തെ മറുപടിയിലും അത് ഉണ്ടായില്ലെന്നും അദ്ദേഹം വിമർശിച്ചു.
‘രാഹുൽ ഗാന്ധി തന്നെ കഴിഞ്ഞ ദിവസം പ്രസംഗത്തിൽ ചോദിച്ചു. എന്തുകൊണ്ട് നരേന്ദ്രമോദിയെ വിമർശിക്കാതെ തന്നെ വിമർശിക്കുന്നുവെന്ന്. അതിന്റെ ഉത്തരമാണ് എങ്ങും എത്താത്ത സ്വർണക്കടത്ത്‌ അന്വേഷണം’, ഷിബു ബേബി ജോൺ പറഞ്ഞു.
ഒരു എംപിയോ എംഎൽഎയോ എങ്ങനെയാണ് പ്രവർത്തിക്കേണ്ടത് എന്ന് കെ സുരേന്ദ്രന് അറിയില്ലെന്നും അദ്ദേഹം ആരോപിച്ചു. കുടുംബത്തിൽ നിന്നുള്ള പണം കൊണ്ടല്ല ജനപ്രതിനിധികൾ വികസനം നടത്തുന്നത്.
കേന്ദ്രസർക്കാന്റെ പദ്ധതികൾ നിയോജക മണ്ഡലത്തിലേക്ക് കൊണ്ടുവരേണ്ടതാണ് എംപിയുടെ കർത്തവ്യം. ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ മുന്നണി ആലോചിച്ചു തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *