ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന് വൈരാഗ്യം; വാഹന ഉടമയെ ഡ്രൈവര്‍ വെട്ടിപരിക്കേല്‍പ്പിച്ചു

തിരുവനന്തപുരം: ജോലിയിൽ നിന്നും പിരിച്ചു വിട്ട വൈരാഗ്യത്തിൽ വാഹന ഉടമയെ ഡ്രൈവർ വെട്ടിപ്പരിക്കേൽപ്പിച്ചു. തിരുവനന്തപുരം കാട്ടാക്കട കൊറ്റംപള്ളി സ്വദേശി ഉത്തമനാണ് വെട്ടേറ്റത്.

ഇയാളുടെ ഡ്രൈവറായിരുന്ന മിഥുൻ ആണ് ആക്രമണം നടത്തിയത്. സംഭവത്തില്‍ മിഥുനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉത്തമന്‍റെ തലക്കും ഇടതു കൈയിലുമാണ് വെട്ടേറ്റത്. പരിക്കേറ്റ ഉത്തമനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മാസപ്പടി കേസ്; സിഎംആര്‍എല്ലിന്‍റെ ഹര്‍ജിയിൽ കമ്പനികാര്യ മന്ത്രാലയത്തിന് നോട്ടീസ്

 

By admin